ഐസ്ക്രീം കേസ്: പ്രതികള്‍ക്കും സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ്
കൊച്ചി: കോഴിക്കോട് ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ പ്രതികളെ വെറുതെ വിട്ട കോഴിക്കോട് പ്രിന്‍സിപ്പല്‍ അസിസ്റന്റ് സെഷന്‍സ് കോടതി വിധിക്കെതിരെ അന്വേഷി സമര്‍പ്പിച്ച റിവ്യൂ ഹര്‍ജിയില്‍ സര്‍ക്കാരിനും പ്രതികള്‍ക്കും നോട്ടീസയക്കാന്‍ ഹൈക്കോടതി ഉത്തരവ്.
കേസിന്റെ വിചാരണാരേഖകള്‍ ഹാജരാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
കേസില്‍ നീതിപൂര്‍വമായ വിചാരണ നടന്നില്ലെന്നും പണത്തിന്റെ സ്വാധീനമുണ്ടെന്നും ആരോപിച്ചാണ് അന്വേഷി ഹര്‍ജി നല്‍കിയത്.












Click it and Unblock the Notifications