കെ.ടി.കണാരന്‍ അന്തരിച്ചു
വടകര: സിപിഐ നേതാവും മുന്‍ എംഎല്‍. യുമായ കെ.ടി കണാരന്‍ (75) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ വടകരയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്തരിച്ചത്.
ക്യാന്‍സര്‍ രോഗ ബാധിതനായ അദ്ദേഹം ചികിത്സയിലായിരുന്നു. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് മൊകേരിയിലെ വീട്ടുവളപ്പില്‍ നടക്കും.
രണ്ടു തവണ നാദാപുരം മണ്ഡലത്തെ കണാരന്‍ നിയമസഭയില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. 1980ലും 82ലുമാണ് അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ജാനുവാണ് ഭാര്യ. മക്കള്‍: രവീന്ദ്രന്‍, പവിത്രന്‍, ജയന്‍, ജയശ്രീ.












Click it and Unblock the Notifications