റിബലുകളെ പുറത്താക്കും: മുരളീധരന്‍
കൊടുവള്ളി: പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിക്കു ശേഷം യുഡിഎഫ്-ഡിഐസി സഖ്യത്തിന് 140 മണ്ഡലങ്ങളിലും ഓരോ സ്ഥാനാര്‍ഥികളേ ഉണ്ടാകൂവെന്ന് ഡിഐസി പ്രസിഡന്റ് കെ.മുരളീധരന്‍.
അവസാന തീയതിക്കു ശേഷവും മത്സരരംഗത്ത് വിമതര്‍ അവശേഷിച്ചാല്‍ അവരെ പുറത്താക്കുമെന്നും മുരളി വ്യക്തമാക്കി. കൊടുവള്ളി മണ്ഡലത്തില്‍ നാമനര്‍ദേശ പത്രിക സമര്‍പ്പിച്ചതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് സമയത്ത് എല്ലായ്പ്പോഴും ആദ്യഘട്ടത്തില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടാകുന്നത് പതിവാണ്. ഇത്തവണ എല്‍ഡിഎഫിനെ അപേക്ഷിച്ച് യുഡിഎഫില്‍ കുറവാണെന്നും മുരളി പറഞ്ഞു.












Click it and Unblock the Notifications