കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൗഷാദ് നാട്ടിലെത്തി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കണ്ണ് ചൂഴ്ന്നെടുക്കാനുള്ള സൗദി അറേബ്യയിലെ ശരീഅത്ത് കോടതി വിധിയില്‍ നിന്നും മോചനം നേടി നൗഷാദ് തിരിച്ചെത്തി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഭാര്യയും നൗഷാദിന്റെ അച്ഛനമ്മമാരും ഭാര്യ സുഹൈലയും രണ്ട് മക്കളും സുഹൃത്തുക്കളും തിരുവനന്തപുരം വിമാനത്താവളത്തില്‍ നൗഷാദിനെ സ്വീകരിച്ചു.

ബഹ്റിനില്‍ നിന്ന് മസ്കറ്റ് വഴി വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയാണ് നൗഷാദ് തിരുവനന്തപുരത്തെത്തിയത്. ഗള്‍ഫ് എയര്‍ വിമാനത്തിലാണ് നൗഷാദെത്തിയത് .

നിയമനടപടികളെല്ലാം പൂര്‍ത്തിയാക്കിയതിനു ശേഷം ദമാമിലെ ജയില്‍ നിന്ന് ബുധനാഴ്ച വൈകീട്ടോടെയാണ് നൗഷാദിനെ മോചിപ്പിച്ചത്. തുടര്‍ന്ന് പ്രത്യേക വാഹനത്തില്‍ നൗഷാദിനെ വിമാനത്താവളത്തില്‍ എത്തിക്കുകയായിരുന്നു. രാത്രി ഒമ്പത് മണിയോടെയാണ് നൗഷാദ് വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചത്.

മൂന്ന് വര്‍ഷം ജയിലില്‍ കഴിഞ്ഞതിനു ശേഷമാണ് നൗഷാദ് മോചിതനായത്. നൗഷാദുമായുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഒരു സൗദി പൗരന്റെ കണ്ണിന് കാഴ്ച നഷ്ടപ്പെട്ടതാണ് ജയില്‍വാസത്തിനു കാരണമായത്. കേന്ദ്രസര്‍ക്കാര്‍ നൗഷാദിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സൗദി ഭരണകൂടത്തെ സമീപിച്ചിരുന്നു. ഒടുവില്‍ കാഴ്ച നഷ്ടപ്പെട്ട സൗദി പൗരന്‍ നൗഷാദിനോട് ക്ഷമിച്ചതിനെ തുടര്‍ന്നാണ് നൗഷാദ് മോചിതനായത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X