മാധ്യമങ്ങള്‍ എന്നെ പരിഹസിക്കുന്നു: പാലൊളി
എടപ്പാള്‍: താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണെന്ന മാധ്യമ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ പാലൊളി മുഹമ്മദുകുട്ടി. ഇത്തരം പ്രചാരണത്തിലൂടെ മാധ്യമങ്ങള്‍ തന്നെ പരിഹസിക്കുകയാണെന്നും പാലൊളി പറഞ്ഞു.
പൊന്നാനി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ പാലൊളി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. പൊന്നാനിയിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ തന്റെ വിജയത്തിന് സഹായകരമാകുമെന്ന് പാലൊളി അഭിപ്രായപ്പെട്ടു.
പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിന്ധുജോയിക്കെതിരെ ഉമ്മന്‍ചാണ്ടി നടത്തിയ പ്രസ്താവനകള്‍ മുഖ്യമന്ത്രിക്കു നിരക്കാത്തതാണെന്നും പാലൊളി പറഞ്ഞു.












Click it and Unblock the Notifications