ഇറാന്‍ നാലാമത്തെ മിസൈല്‍ പരീക്ഷണം നടത്തി
ടെഹ്റാന്‍: ഇറാന്‍ ആറുദിവസത്തിനുള്ളില്‍ നാലാമത്തെ മിസൈല്‍ പരീക്ഷണം നടത്തി. കപ്പലുകളെ ലക്ഷ്യമാക്കി വായുവില്‍ നിന്നും കടലിലേക്ക് വിക്ഷേപിക്കുന്ന മിസൈല്‍ അത്യാധുനിക സാങ്കേതികവിദ്യയില്‍ രൂപപ്പെടുത്തിയതാണെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് അവകാശപ്പെട്ടു.
ഏതു തരത്തിലുള്ള ഹെലികോപ്റ്ററുകളില്‍ നിന്നും ജെറ്റ് ഫൈറ്ററുകളില്‍ നിന്നും വിക്ഷേപിക്കാവുന്നതാണ് ഈ മിസൈല്‍.
വിശുദ്ധ പ്രവാചകന്‍ എന്ന പേരിലുള്ള ഒരാഴ്ചത്തെ നാവിക അഭ്യാസത്തിന്റെ ഭാഗമായാണ് മിസൈല്‍ വിക്ഷേപിച്ചത്. ഇറാന്റെ ഈ നാവിക അഭ്യാസത്തിനെതിരെ യുഎസും ജര്‍മനിയും വിമര്‍ശനം നടത്തിയിരുന്നു.












Click it and Unblock the Notifications