അദ്വാനിക്കെതിരെ വീണ്ടും വിഎച്ച്പി
ദില്ലി: അയോധ്യാ പ്രശ്നം പരിഹരിക്കാന്‍ മുസ്ലിങ്ങളുമായി ചര്‍ച്ച നടത്തണമെന്ന ബിജെപി നേതാവ് എല്‍.കെ.അദ്വാനിയുടെ പ്രസ്താവനയ്ക്കെതിരെ വിഎച്ച്പി ആഞ്ഞടിച്ചു. അദ്വാനി വീണ്ടും താത്വിക വ്യതിചലനം നടത്തുകയാണെന്നും ബിജെപിയെ വീണ്ടും ഹിന്ദുത്വ നിലപാടിലേക്ക് കൊണ്ടുവരേണ്ടതുണ്ടെന്നും വിഎച്ച്പി ജനറല്‍ സെക്രട്ടറി പ്രവീണ്‍ തൊഗാഡിയ പറഞ്ഞു.
1990ലെ അദ്വാനിയുടെ രഥയാത്രയെ പിന്തുണച്ചത് വിഎച്ച്പി ചെയ്ത വിഡ്ഢിത്തരമാണെന്ന് തൊഗാഡിയ പറഞ്ഞു. അദ്വാനി ബിജെപിയെ കോണ്‍ഗ്രസ്വല്‍ക്കരിക്കുകയാണ്.
അയോധ്യാ പ്രശ്നത്തില്‍ കഴിഞ്ഞ 450 വര്‍ഷത്തെ അനുഭവം തെളിയിക്കുന്നത് ചര്‍ച്ചകള്‍ ഗുണകരമായ ഫലമുണ്ടാക്കുന്നതല്ലെന്നാണ്. കോടതി വിധി കൊണ്ട് ഈ പ്രശ്നം പരിഹരിക്കാനാവില്ലെന്ന് കഴിഞ്ഞ 100 വര്‍ഷത്തെ അനുഭവം വ്യക്തമാക്കിയിട്ടുണ്ട്. രാമക്ഷേത്രം നിര്‍മിക്കാന്‍ പാര്‍ലമെന്റില്‍ നിയമം കൊണ്ടുവരികയാണ് വേണ്ടത്.
മുസ്ലിങ്ങളുമായി ചര്‍ച്ച നടത്തണമെന്ന് നിര്‍ദേശിക്കുക വഴി അദ്വാനി പൂര്‍ണമായും നിയമപരമായ സാധ്യത അവഗണിക്കുകയാണ്. 1989ലെ ബിജെപിയുടെ പലമ്പൂര്‍ പ്രമേയം പിന്തുടരാന്‍ അദ്ദേഹം തയ്യാറല്ലെന്നാണ് ഇതിലൂടെ വ്യക്തമാവുന്നത്.
ഹിന്ദുത്വ പ്രസ്ഥാനത്തിന്റെ നേതൃത്വം രാഷ്ട്രീയനേതാക്കള്‍ക്ക് നല്‍കരുതെന്നാണ് ബാബ്റി മസ്ജിദ് തകര്‍ത്തതിനു ശേഷമുള്ള 13 വര്‍ഷത്തെ അനുഭവം വ്യക്തമാക്കുന്നത്. പ്രസ്ഥാനത്തെ അധികാരം നേടുന്നതിന് വേണ്ടി ഉപയോഗിക്കുന്ന രാഷ്ട്രീയനേതാക്കള്‍ അധികാരത്തിലെത്തിയതിനു ശേഷം ലക്ഷ്യം കൈവരിക്കാന്‍ ശ്രമിക്കുന്നില്ല.
രാഷ്ട്രീയത്തില്‍ സജീവമല്ലാത്ത ഒരാളായിരിക്കണംം ഹിന്ദു പ്രസ്ഥാനത്തെ നയിക്കേണ്ടത്. അദ്വാനിയുടെ സോമനാഥ്-അയോധ്യ രഥയാത്രയെ പിന്തുണയ്ക്കുക വഴി ഞങ്ങള്‍ ചെയ്തത് വിഡ്ഢിത്തമാണ്. ആ തെറ്റ് ഇനിയും ഞങ്ങള്‍ ആവര്‍ത്തിക്കില്ല- തൊഗാഡിയ വ്യക്തമാക്കി.


Click it and Unblock the Notifications