ജമ്മുവില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 70 മരണം
ജമ്മു: ജമ്മു കശ്മീരിലെ ദോദ ജില്ലയില്‍ വെള്ളിയാഴ്ച ബസ് നദിയിലേക്ക് മറിഞ്ഞ് 70 യാത്രക്കാര്‍ മരിച്ചു.
പഡ്ഡാറില്‍ നിന്നും ജമ്മുവിലേക്ക് പോവുകയായിരുന്ന ബസില്‍ 70 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ദോദ ജില്ലയിലെ ഷാസൂവില്‍ വച്ച് ബസ് ചെനാബ് നദിയിലേക്ക് മറിയുകയായിരുന്നു.
പൊലീസും സുരക്ഷാ സേനയും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ആളപായത്തെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.












Click it and Unblock the Notifications