മേധ പട്കര്‍ ആശുപത്രിയിലും നിരാഹാരം തുടരുന്നു
ദില്ലി: സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനായി കുടിയൊഴിപ്പിച്ചവരെ മതിയായ നിലയില്‍ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നര്‍മദാ ബചാവോ ആന്ദോളന്‍ നേതാവ് മേധ പട്കര്‍ ആള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സിലും നിരാഹാരം തുടരുന്നു.
കട്ടിയുള്ള ആഹാരം കഴിക്കാന്‍ മേധ കൂട്ടാക്കുന്നില്ല. വെള്ളവും നാരങ്ങാനീരും കഴിക്കാന്‍ മാത്രമേ തയ്യാറാവുന്നുള്ളൂ. മേധയുടെ ആരോഗ്യനില സാധാരണനിലയിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
അതേ സമയം ദില്ലിയിലെ ജന്തര്‍ മന്ദിറില്‍ മേധയോടൊപ്പം നിരാഹാരം ആരംഭിച്ച ഭഗ്വതിഭായി പതിദാര്‍ നിരാഹാരം തുടരുകയാണ്. മേധയെ അറസ്റ് ചെയ്ത് ആശുപത്രിയിലേക്ക് നീക്കിയപ്പോള്‍ ഏതാനും എന്‍ബിഎ പ്രവര്‍ത്തകര്‍ വ്യാഴാഴ്ച നിരാഹാരം ആരംഭിച്ചിട്ടുണ്ട്.
അതിനിടെ കേന്ദ്രമന്ത്രിമാരുടെ സംഘം സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ ഉയരം കൂട്ടുന്നതു മൂലം ഭവനരഹിതരായി തീരുന്ന ഗ്രാമങ്ങളില്‍ പര്യടനം തുടരുകയാണ്. അതേ സമയം മധ്യപ്രദേശിലെ പദ്ധതിബാധിത ഗ്രാമങ്ങളില്‍ മാത്രമേ കേന്ദ്രമന്ത്രിമാര്‍ സന്ദര്‍ശിക്കുന്നുള്ളൂവെന്നും മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുന്നില്ലെന്നും എന്‍ബിഎ ആരോപിക്കുന്നു.
90 ശതമാനം ആളുകളെയും പുനരധിവസിപ്പിച്ചുവെന്ന കേന്ദ്രത്തിന്റെ അവകാശവാദത്തെയും എന്‍ബിഎ ചോദ്യം ചെയ്യുന്നു.












Click it and Unblock the Notifications