ഗുജറാത്തിലും മുംബൈയിലും നേരിയ ഭൂചലനം
അഹമ്മദാബാദ്: ഗുജറാത്തിലും മുംബൈയിലും വ്യാഴാഴ്ച രാത്രി രണ്ടു തവണ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ആദ്യത്തെ ഭൂചലനത്തിനു ശേഷം ആറു മണിക്കുറോളം കഴിഞ്ഞാണ് രണ്ടാമത്തെ ഭൂചലനമുണ്ടായത്.
കച്ചിലും അഹമ്മദാബാദ് നഗരത്തിലെ ചില ഭാഗങ്ങളിലും ഭൂചലനങ്ങള്‍ അനുഭവപ്പെട്ടു. ഭയചകിതരായ ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തേക്കോടി.
റിച്ചര്‍ സ്കെയിലില്‍ 4.7 രേഖപ്പെടുത്തിയ ആദ്യത്തെ ഭൂചലനം വൈകീട്ട് 5.33നാണുണ്ടായത്. രണ്ടാമത്തെ ഭൂചലനം രാത്രി 11.29നുണ്ടായി. ഭൂചലനത്തിന്റെ ശക്തി റിച്ചര്‍ സ്കെയിലില്‍ 5.5 ആയിരുന്നു.
രണ്ടാമത്തെ ഭൂചലനം മുംബൈയിലും അനുഭവപ്പെട്ടു. വെര്‍സോവ, അന്തേരി, സിയോണ്‍, കല്യാണ്‍ എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെച്ചത്.












Click it and Unblock the Notifications