ജോര്‍ജ്കുട്ടി അഗസ്തി രാജിവച്ചു
കോട്ടയം: കേരള കോണ്‍ഗ്രസ് (ജെ) ജില്ലാ സെക്രട്ടറി ജോര്‍ജ്കുട്ടി അഗസ്തി പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. വിമത സ്ഥാനാര്‍ഥിയായി കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ മത്സരിക്കുന്ന സാഹചര്യത്തിലാണ് അഗസ്തി ജോസഫ് ഗ്രൂപ്പില്‍ നിന്ന് രാജിവച്ചത്.
എല്‍ഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ മത്സരിക്കാന്‍ പത്രിക നല്‍കിയ അഗസ്തിയുടെ നടപടി നേരത്തെ ജോസഫ് ഗ്രൂപ്പ് അംഗീകരിച്ചിരുന്നു. കാഞ്ഞിരപ്പള്ളി സീറ്റിനായി സിപിഎം നേതൃത്വവുമായി അവര്‍ ചര്‍ച്ച നടത്തുകയും ചെയ്തു. സീറ്റ് വിട്ടുകൊടുക്കാന്‍ സിപിഎം തയ്യാറാവാത്തതിനെ തുടര്‍ന്ന് തങ്ങള്‍ക്ക് എല്‍ഡിഎഫ് അനുവദിച്ച സീറ്റുകളില്‍ മാത്രം മത്സരിച്ചാല്‍ മതിയെന്ന് ജോസഫ് ഗ്രൂപ്പ് തീരുമാനിച്ചെങ്കിലും അഗസ്തി മത്സരരംഗത്തു തുടരുമെന്ന് പ്രഖ്യാപിച്ചു. തുടര്‍ന്നാണ് ഇപ്പോഴത്തെ രാജി.












Click it and Unblock the Notifications