കൊണ്ടോട്ടിയില്‍ സിപിഎം സ്ഥാനാര്‍ഥി മാറി
മലപ്പുറം: കൊണ്ടോട്ടിയിലെ സിപിഎം സ്ഥാനാര്‍ഥിയെ മാറ്റി. സിപിഎം ജില്ലാ കമ്മിറ്റി അംഗവും ഏരിയാ സെക്രട്ടറിയുമായ ടി.പി.മുഹമ്മദുകുട്ടി ഇവിടെ പത്രിക നല്‍കി.
കെ.പി.ബീരന്‍കുട്ടി ഇവിടെ സ്ഥാനാര്‍ഥിയാവുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഇദ്ദേഹം മത്സരരംഗത്തു നിന്നും പിന്‍മാറി.
എന്‍സിപിയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് സ്ഥാനാര്‍ഥിയെ മാറ്റിയതെന്ന് അറിയുന്നു. അതേ സമയം ബീരാന്‍കുട്ടി ആരോഗ്യസ്ഥിതി മോശമായതിനാലാണ് സ്ഥാനാര്‍ഥിയെ മാറ്റിയതെന്നാണ് സിപിഎമ്മിന്റെ വിശദീകരണം.












Click it and Unblock the Notifications