എല്‍ഡിഎഫ് ചരിത്രജയം നേടും: പിഡിപി
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്രവിജയം നേടുമെന്ന് പിഡിപി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ്.
എല്‍ഡിഎഫിന്റെ വന്‍വിജയത്തിനായി പിഡിപി 140 മണ്ഡലങ്ങളിലും ബൂത്ത് അടിസ്ഥാനത്തില്‍ പ്രചാരണം തുടങ്ങും. ഏപ്രില്‍ 10ന് തിരുവനന്തപുരത്തു നിന്ന് ആരംഭിക്കുന്ന പ്രചാരണയാത്ര 30ന് കാസര്‍കോട് സമാപിക്കും.
പി.കെ.കുഞ്ഞാലിക്കുട്ടി മത്സരിക്കുന്ന കുറ്റിപ്പുറത്ത് ബിജെപി വോട്ടുകള്‍ യുഡിഎഫിന് നല്‍കാനും പകരം ഒ.രാജഗോപാല്‍ മത്സരിക്കുന്ന പാലക്കാട്ട് ബിജെപിയ്ക്ക് യുഡിഎഫ് വോട്ടുകള്‍ നല്‍കാനും ധാരണയായിട്ടുണ്ട്.
മൂന്ന് മാസത്തിനകം മദ്നി ജയില്‍ മോചിതനാകുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. വിചാരണ നടപടികള്‍ പൂര്‍ത്തിയായി. മദ്നിയുടെ ഇപ്പോഴത്തെ ആരോഗ്യനില പരിഗണിച്ച് പ്രോസിക്യൂഷന്‍ അനുകൂല നടപടി സ്വീകരിക്കും- സിറാജ് പറഞ്ഞു












Click it and Unblock the Notifications