പിഡിപി വലിയ ശക്തിയല്ല: ബാലകൃഷ്ണപിള്ള
തിരുവനന്തപുരം: പിഡിപി അത്ര വലിയ ശക്തിയല്ലെന്നും അവര്‍ യുഡിഎഫിന് എതിരായാല്‍ അത് മുന്നണിയെ കാര്യമായി ബാധിക്കില്ലെന്നും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള.
പിഡിപിയുടെ എല്ലാ പ്രവര്‍ത്തകരെയും കമ്യൂണിസ്റ് പാളയത്തിലേക്ക് കൊണ്ടുപോകാന്‍ കഴിയില്ല. പിഡിപിയുടെ രാഷ്ട്രീയ നിലപാടിനെ താന്‍ അനുകൂലിച്ചിട്ടില്ലെന്നും മദ്നിയോട് ചെയ്യുന്നത് മനുഷ്യത്വരഹിതമായ നടപിടായണെന്ന് മാത്രമേ താന്‍ പറഞ്ഞിട്ടുള്ളൂവെന്നും പിള്ള വ്യക്തമാക്കി. കേസരി സ്മാരക ട്രസ്റിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള കോണ്‍ഗ്രസിന്റെ സ്ഥാപക ലക്ഷ്യങ്ങള്‍ അപ്രസക്തമായി കഴിഞ്ഞു. കോണ്‍ഗ്രസില്‍ ലയിക്കുന്നതു സംബന്ധിച്ച് തിരഞ്ഞെടുപ്പിന് ശേഷം ആലോചിക്കും. കേരള കോണ്‍ഗ്രസുകളുടെ ലയനം നടപ്പില്ല എന്നതു കൊണ്ടാണ് ദേശീയധാരയിലേക്ക് വരണമെന്ന നിലപാടെടുത്തത്. യുഡിഎഫില്‍ വലിപ്പ ചെറുപ്പമില്ല.
ജനതാദളുമായി ലയിക്കുന്ന കാര്യം ആലോചിച്ചിരുന്നില്ല. വീട്ടില്‍ വന്ന് ചിലര്‍ ചില കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ മടക്കിഅയച്ചില്ലെന്നു മാത്രം. കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷുമായി പ്രശ്നമൊന്നുമില്ല.
സിന്ധു ജോയിയുടെ കാര്യത്തില്‍ സിപിഎം കപട നാടകം കളിക്കുകയാണെന്നും ഇത് രാഷ്ട്രീയത്തിന് യോജിച്ചതാണോയെന്ന് അവര്‍ ആലോചിക്കണമെന്നും പിള്ള പറഞ്ഞു.












Click it and Unblock the Notifications