നവീന്‍ ചൗള കുറ്റക്കാരനല്ലെന്ന് അറ്റോണി ജറനല്‍
ദില്ലി: തിരഞ്ഞെടുപ്പ് കമ്മിഷണര്‍ നവീന്‍ ചൗള കുറ്റക്കാരനല്ലെന്ന് അറ്റോണി ജറനല്‍ മിലന്‍ ബാനര്‍ജി വ്യക്തമാക്കി. നവീന്‍ ചൗളയുടെ കുടുംബവുമായി ബന്ധമുള്ള സ്വകാര്യ ട്രസ്റുകള്‍ക്ക് കോണ്‍ഗ്രസ് എംപിമാരുടെ പ്രാദേശിക വികസന പദ്ധതിക്കു കീഴിലായി ഫണ്ട് അനുവദിച്ച നടപടിയില്‍ അദ്ദേഹം കുറ്റക്കാരനല്ലെന്ന് അറ്റോണി ജനറല്‍ പ്രധാനമന്ത്രിയെ അറിയിച്ചു.
നവീന്‍ ചൗള തിരഞ്ഞെടുപ്പ് കമ്മിഷണറായി ചുമതലയേല്‍ക്കുന്നതിനു മുമ്പാണ് ഫണ്ട് അനുവദിച്ചത് എന്നതിനാല്‍ അദ്ദേഹം കുറ്റക്കാരനല്ലെന്നാണ് അറ്റോണി ജനറലിന്റെ വീശദീകരണം.
ചൗളയെ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സ്ഥാനത്തു നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഡിഎ രാഷ്ട്രപതിക്ക് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം അറ്റോണി ജനറല്‍ ഇക്കാര്യം പരിശോധിച്ചത്.












Click it and Unblock the Notifications