വോള്‍കര്‍ പ്രശ്നം: നട്വറിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയേക്കും
ദില്ലി: വോള്‍കര്‍ വിവാദമവുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി നട്വര്‍സിംഗിനും മറ്റ് അഞ്ചു പേര്‍ക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയേക്കും.
നട്വറിനെതിരെ ശക്തമായ തെളിവുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഇറാഖിലെ മുന്‍ ഉപപ്രധാനമന്ത്രി താരിഖ് അസീസിന് നട്വര്‍ എഴുതിയ മൂന്ന് കത്തുകളും ഈ തെളിവുകളില്‍ ഉള്‍പ്പെടുന്നു.
നട്വറിന്റെ മകന്‍ ജഗത്സിംഗിന്റെ സുഹൃത്തും വ്യവസായിയുമായ അന്തലീബ് സെഗാളിനെ പരിചപ്പെടുത്തിക്കൊണ്ടാണ് ഒരു കത്ത് അയച്ചിരിക്കുന്നത്. യുഎന്നിന്റെ കീഴിലുള്ള ഭക്ഷണത്തിന് പകരം എണ്ണ പദ്ധതിയുടെ കരാറുകള്‍ക്കായി കത്തില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) ലംഘിച്ചതിനായിരിക്കും നട്വറിന് നോട്ടീസ് നല്‍കുന്നത്. നട്വറിനു പുറമെ സെഗാളിനും ജഗത്തിനും മറ്റു ചിലര്‍ക്കും നോട്ടീസ് നല്‍കും.












Click it and Unblock the Notifications