തിരു.വെസ്റില്‍ ശരത്തിന് ബിജെപി പിന്തുണ
തിരുവനന്തപുരം: തിരുവനന്തപുരം വെസ്റിലെ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥി ശരത്ചന്ദ്രപ്രസാദിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചു.
ഈ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി വിക്രമന്‍ നായര്‍ വെസ്റ്റിലെ പത്രിക പിന്‍വലിച്ചിട്ടുണ്ട്. വെസ്റില്‍ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികളെ തോല്പിക്കാന്‍ ഒരു സ്വതന്ത്രന് സാധ്യതയുള്ളതായി ബിജെപി വക്താവ് ബി.കെ.ശേഖര്‍ പറഞ്ഞു.
അതേസമയം പത്രിക പിന്‍വലിക്കാന്‍ തനിക്ക് താത്പര്യമില്ലായിരുന്നുവെന്നും തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് പത്രിക പിന്‍വലിപ്പിക്കുകയായിരുന്നുവെന്നും വിക്രമന്‍നായര്‍ വ്യക്തമാക്കി.
വെള്ളിയാഴ്ച പാര്‍ട്ടി ഓഫീസിലേക്ക് വിളിപ്പിച്ചാണ് തന്നോട് പത്രിക പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത്. പാര്‍ട്ടി ഓഫീസില്‍ ചെല്ലുമ്പോള്‍ അവിടെ ബിജെപി നേതാക്കളും ശരത്ചന്ദ്രപ്രസാദുമുണ്ടായിരുന്നു.
ഡിഐസി യുടെ ശോഭനാ ജോര്‍ജ്ജാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് സുരേന്ദ്രന്‍ പിള്ളയാണ് ഇടതു മുന്നണി സ്ഥാനാര്‍ത്ഥി.












Click it and Unblock the Notifications