ജോസഫ് ഗ്രൂപ്പ് മുന്നണി മര്യാദ പാലിക്കുന്നില്ല: ചന്ദ്രചൂഡന്‍
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (ജോസഫ്) കാഞ്ഞിരപ്പള്ളിയില്‍ വിമത സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് മുന്നണി മര്യാദകള്‍ക്ക് നിരക്കുന്നതല്ലെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡന്‍ പറഞ്ഞു.
ഒരു മുന്നണിയിലെ കക്ഷിയെന്ന നിലയില്‍ മത്സരിക്കുമ്പോള്‍ ആ മുന്നണിയിലെ തീരുമാനം അനുസരിച്ച് പ്രവര്‍ത്തിക്കണം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിര സൗഹൃദ മത്സരം നടത്തുമെന്ന തീരുമാനം ശരിയല്ല- ചന്ദ്രചൂഡന്‍ പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബിന്റെ ജനവിധി 2006 എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് സര്‍ക്കാറിന്റെ ഭരണം ജനദ്രോഹപരമായിരുന്നു. ഗ്രാമങ്ങളില്‍ യു.ഡി.എഫ് യാതൊന്നു ചെയ്തില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ നാലരവര്‍ഷക്കാലത്തെ ഭരണത്തില്‍ സ്ത്രീകള്‍ക്ക് നേരയുള്ള അക്രമം കൂടി.
പാര്‍ലമെന്ററി മോഹം കൊണ്ടല്ല താന്‍ സ്ഥാനാര്‍ത്ഥിയായത്. ശക്തനായ ഒരു സ്ഥാനാര്‍ത്ഥി ആര്യനാട് മത്സരിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ആര്‍എസ്പിക്ക് അങ്ങനെയൊരാള്‍ ഇല്ലെങ്കില്‍ സി.പി.എം അവിടെ മത്സരിക്കാമെന്നും പറഞ്ഞിരുന്നു. സിപിഎമ്മിന്റെ ഈ അഭിപ്രായത്തെ തടയിടാനും കൂടിയാണ് അവിടെ സ്ഥാനാര്‍ത്ഥിയായത് - ചന്ദ്രചൂഡന്‍ പറഞ്ഞു.












Click it and Unblock the Notifications