കുറ്റ്യാടിയില്‍ ബസില്‍ വെടിമരുന്ന് കണ്ടെത്തി
കോഴിക്കോട്: കുറ്റ്യാടിക്കടുത്ത് ഓടുന്ന ബസില്‍ നിന്നും 15 കിലോഗ്രാം വെടിമരുന്ന് കണ്ടെത്തി. കുറ്റ്യാടി -താമരശേരി റൂട്ടിലോടുന്ന പ്രകാശ് ബസില്‍ നിന്നാണ് വെടിമരുന്ന് കണ്ടെടുത്തത്.
വട്ടോളിയില്‍ എത്തിയപ്പോഴാണ് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ഒരു സഞ്ചി ബസില്‍ കണ്ടെത്തിയത്. ബസ് ജീവനക്കാര്‍ സഞ്ചി പരിശോധിച്ചപ്പോള്‍ അതില്‍ വെടിമരുന്നും തിരക്കളും കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ഇവര്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി സ്ഫോടകവസ്തുക്കള്‍ കസ്റഡിയിലെടുത്തു. വടകരയില്‍ നിന്നെത്തിയ ബോംബ് സ്ക്വാഡിന് സ്ഫോടകവസ്തുക്കള്‍ കൈമാറുകയും ചെയ്തു.
കോഴിക്കോട് ഈയിടെയുണ്ടായ സ്ഫോടനങ്ങള്‍ക്കു ശേഷം സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്ത ഈ സംഭവം ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്.












Click it and Unblock the Notifications