കോണ്‍ഗ്രസ്-ഡിഐസി ലയനം തിരഞ്ഞെടുപ്പിന് ശേഷം: വീരപ്പമൊയ്ലി
തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് ശേഷം ഡിഐസി കോണ്‍ഗ്രസില്‍ ലയിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം വീരപ്പ മൊയ്ലി പറഞ്ഞു.
ഏപ്രില്‍ എട്ട് ശനിയാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസും ഡിഐസിയും തമ്മില്‍ കുറഞ്ഞ സമയം കൊണ്ടാണ് ധാരണയിലെത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
സിപിഎം ജനാധിപത്യവിരുദ്ധ കക്ഷിയാണെന്നും യുഡിഎഫിന്റെ എല്ലാ വികസന പദ്ധതികളെയും എല്‍ഡിഎഫ് തകര്‍ക്കുകയാണ് ചെയ്തതെന്നും വീരപ്പ മൊയ്ലി ആരോപിച്ചു.












Click it and Unblock the Notifications