സാം ഈപ്പനെ മാണി ഗ്രൂപ്പില്‍ നിന്നും പുറത്താക്കി
കോട്ടയം: തിരുവല്ല നിയമസഭാ നിയോജകമണ്ഡലത്തിലെ വിമത സ്ഥാനാര്‍ഥിയായ സാം ഈപ്പനെ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ നിന്നും പുറത്താക്കി.
വിക്ടര്‍ ടി.തോമസാണ് തിരുവല്ലയിലെ മാണി ഗ്രൂപ്പിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി കഴിഞ്ഞിട്ടും മത്സരരംഗത്ത് തുടര്‍ന്നതിനാലാണ് സാം ഈപ്പനെ മാണി ഗ്രൂപ്പ് പുറത്താക്കിയത്.
സിറ്റിംഗ് എംഎല്‍എ എലിസബത്ത് മത്തായിക്ക് തിരുവല്ലയില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിക്കുന്ന ഒരു വിഭാഗത്തിന്റെ പ്രതിനിധിയായാണ് സാം ഈപ്പന്‍ വിമതനായി മത്സരിക്കുന്നത്.












Click it and Unblock the Notifications