ശരത്തിനെയും കെ.കെ.നായരെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി
തിരുവനന്തപുരം: വിമത സ്ഥാനാര്‍ഥികളായി മത്സരരംഗത്ത് തുടരുന്ന ശരത്ചന്ദ്രപ്രസാദിനെയും കെ.കെ.നായരെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി.
ശരത് തിരുവനന്തപുരം വെസ്റിലും കെ.കെ.നായര്‍ പത്തനംതിട്ടയിലുമാണ് വിമതരായി മത്സരിക്കുന്നത്. പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് ഇരുവരും വിമത സ്ഥാനാര്‍ത്ഥികളായി മത്സരത്തിനിറങ്ങിയത്.
ശരത്തിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഈ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു. ഡിഐസിയുടെ ശോഭനാ ജോര്‍ജാണ് ഇവിടെ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി.












Click it and Unblock the Notifications