ജനതാദളിനെ പുറത്താക്കണം: വയലാര്‍ രവി
തിരുവനന്തപുരം: കര്‍ണാടകത്തില്‍ ബിജെപിയുമായി സഖ്യം സ്ഥാപിച്ചിട്ടുള്ള ജനതാദള്‍ സെക്യുലറിനെ എല്‍ഡിഎഫില്‍ നിന്ന് പുറത്താക്കണമെന്ന് കേന്ദ്രപ്രവാസികാര്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വയലാര്‍ രവി ആവശ്യപ്പെട്ടു.
ഏപ്രില്‍ എട്ട് ശനിയാഴ്ച കേസരി സ്മാരക ട്രസ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രവി. ജനതാദളിനെ എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്തിയ കാര്യത്തില്‍ തികഞ്ഞ അവസരവാദമാണ് സിപിഎമ്മിന്റേത്.
പിഡിപിയുടെയും ജമാ അത്തെ ഇസ്ലാമിയുടെയും പിന്തുണ സ്വീകരിച്ച സിപിഎം വര്‍ഗീയ പ്രീണനം നടത്തുകയാണ്. കഴിഞ്ഞ തവണ പിഡിപി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ പിഡിപിി പിന്തുണ വേണ്ടെന്നു പറയാമോ എന്നായിരുന്നു എല്‍ഡിഎഫിന്റെ ചോദ്യമെന്നും രവി പറഞ്ഞു.












Click it and Unblock the Notifications