അതിരാത്രം ഞായറാഴ്ച സമാപിക്കും
പാലക്കാട്: നൂറ്റാണ്ടിലെ ആദ്യത്തെ അതിരാത്രം ഏപ്രില്‍ ഒമ്പത് ഞായറാഴ്ച യാഗശാലക്കു തീ വയ്ക്കുന്നതോടെ സമാപിക്കും. 16 വര്‍ഷത്തിനു ശേഷമാണ് അതിരാത്രം നടത്തുന്നത്.
കിഴക്കഞ്ചേരി മൂലന്‍കോട് ശ്രീ കുറുമ്പ ക്ഷേത്രത്തില്‍ 12 ദിവസം നീളുന്ന യാഗമാണ് നടക്കുന്നത്. യാഗത്തിന് ഒരു കോടി രൂപയിലെറെ ചെലവുണ്ടെന്ന് സംഘാടക സമിതി സെക്രട്ടറി പെരുമ്പടപ്പ് ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.
മാര്‍ച്ച് 29നാണ് അതിരാത്രം ആരംഭിച്ചത്. കാവപ്ര മാറാത്ത് ശങ്കരനാരായണന്‍ സോമയാജിപ്പാടാണ് യാഗത്തിന് കാര്‍മികത്വം വഹിക്കുന്നത്.
യാഗദിവസങ്ങളില്‍ 72 വേദപണ്ഡിതരാണ് ഋഗ്വേദം, യജുര്‍വേദം, സാമവേദം എന്നിവയില്‍ നിന്നുള്ള മന്ത്രങ്ങള്‍ ചൊല്ലുന്നത്.
അിദാനം, സോമയാഗം, അതിരാത്രം എന്നീ മൂന്ന് യാഗങ്ങളാണ് പൊതുവെ നടക്കാറുള്ളത്. അിദാനം ഏതു യാഗത്തിന്റെയും തുടക്കത്തില്‍ നടത്താറുണ്ട്.












Click it and Unblock the Notifications