Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാങ്ക് സമരം: സാമ്പത്തിക മേഘലയില്‍ മാന്ദ്യം

ദില്ലി: എസ് ബി ഐ ജീവനക്കാര്‍ നടത്തുന്ന സമരം സാമ്പത്തിക മേഘലയെ ബാധിച്ചിരിയ്ക്കുകയാണ്. സര്‍ക്കാര്‍ ഇടപാടുകളാണ് പ്രധാനമായും വിഷമത്തിലായിരിയ്ക്കുന്നത്. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പരിഷ്കരിയ്ക്കാനാണ് ബാങ്ക് ജീവനക്കാര്‍ സമരം ചെയ്യുന്നത്.

ഇതിനിടെ സമരം ചെയ്യുന്ന ബാങ്ക് ജീവനക്കാരുമായി വീണ്ടും ചര്‍ച്ചയ്ക്ക് വേദി ഒരുക്കുമെന്ന് ധനമന്ത്രി പി. ചിദംബരം വ്യക്തമാക്കി. ഏപ്രില്‍ എട്ട് ശനിയാഴ്ച രാത്രി നടന്ന ചര്‍ച്ച അലസിപിരിഞ്ഞിരുന്നു.

പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കൂട്ടാന്‍ കഴിയില്ലെന്നായിരുന്നു മാനേജ്മെന്റിന്റെ നിലപാട്. പുതിയ ചര്‍ച്ചയ്ക്ക് നേതൃത്ത്വം നല്‍കുന്നത് ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരായിരിയ്ക്കും.

ചെക്കുകള്‍ പണമാക്കി മാറ്റാന്‍ കഴിയാത്തതാണ് പ്രധാനമായും വാണിജ്യ വ്യാപാര മേഖലകളെ ഉലച്ചിരിക്കുന്നത്.

കേരളത്തില്‍ മൂന്ന് ലക്ഷത്തില്‍ അധികം ചെക്കുകളാണ് സമരം കാരണം മാറ്റാനാവാതെ കുടുങ്ങി കിടക്കുന്നത്. ദേശവ്യപകമായി നടക്കുന്ന സമരം കയറ്റുമതി രംഗത്തെ ബാധിച്ചിരിക്കുകയാണ്.

സമരം തുടങ്ങിയിട്ട് ആറുദിവസം കഴിഞ്ഞു. ഇതിനകം. നൂറുകോടി രൂപയുടെ നഷ്ടമാണ് കയറ്റുമതി രംഗത്ത് ഉണ്ടായത്. സമരം അനിശ്ചിതമായി തുടര്‍ന്നാല്‍ അത് കയറ്റുമതിക്കും ചെറുകിട വ്യവസായങ്ങള്‍ക്കും ഒരു പോലെ ഭീഷണിയാകുമെന്ന് ഓള്‍ ഇന്ത്യ അസോസിയേഷന്‍ ഓഫ് ഇന്‍ഡസ്ട്രീസ് പ്രസിഡന്റ് വിജയ് കലന്ത്രി അഭിപ്രായപ്പെട്ടു.

മറ്റു ബാങ്കുകള്‍ എസ് ബി ഐയുടെ ചെക്കുകള്‍ കളക്ഷനായി അയക്കാത്ത സ്ഥിതിയാണ്. എസ്.ബി.ഐ അക്കൗണ്ടിലുള്ള പണം കൈപ്പറ്റാന്‍ മര്‍ഗമില്ലാത്തതിനാല്‍ പല സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ജീവനക്കാരുടെ ശമ്പളം നല്‍കാന്‍ കഴിയുന്നില്ല. സൈനിക പെന്‍ഷനും സര്‍ക്കാര്‍ പണമിടപാടും സമരം മുടക്കി.

സംസ്ഥാന സര്‍ക്കാരുകളുടെ പണമിടപാടുകളുടെ മുക്കാല്‍ ഭാഗവും കൈകാര്യം ചെയ്യുന്നത് എസ്.ബി.ഐയാണ് എന്നുള്ളതാണ് സമരം ജന ജീവിതത്തെ കൂടി ബാധിയ്ക്കാന്‍ കാരണമായത്. ഗുജറാത്ത് ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളും സര്‍ക്കാര്‍ ഇടപാടുകള്‍ മറ്റ് സ്വകാര്യ - സര്‍ക്കാര്‍ ബാങ്കുകളിലേയ്ക്ക് മാറ്റാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.

ഇടപാടുകാര്‍ക്ക് കൂടുതല്‍ വിഷമതകള്‍ ഉണ്ടാകാതിരിയ്ക്കാനായി എസ്ബിഐ എടിഎം കാര്‍ഡ് മറ്റ് ബാങ്ക്കളില്‍ ഉപയോഗിയ്ക്കുന്നതിന് നിരക്ക് ഈടാക്കുകില്ലെന്ന് ബാങ്ക് അധിതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

എസ്.ബി.ഐയുടെ എ.ടി.എം കാര്‍ഡകള്‍ നേരത്തെ തന്നെ മറ്റ് സ്റേറ്റ് ബാങ്കുകളായ സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍ കൂര്‍, മൈസൂര്‍, ഹൈദ്രാബാദ്, ഇന്‍ഡോര്‍, ജയ്പൂര്‍, ബികാനീര്‍, സൗരാഷ്ട്ര എന്നിവയുടെ എ.ടി.എമ്മില്‍ ഉപയോഗിയ്ക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+