രണ്ടാംഘട്ട തിരഞ്ഞെടുപ്പില്‍; 532 സ്ഥാനാര്‍ഥികള്‍
തിരുവനന്തപുരം: ഏപ്രില്‍ 29 ന് രണ്ടാംഘട്ട തിരഞ്ഞെടുപ്പില്‍ 532 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.
എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ 67സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശ പത്രികകള്‍ ഏപ്രില്‍ എട്ട് ശനിയാഴ്ച സൂക്ഷ്മപരിശോധനയില്‍ തള്ളി. 66 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് രണ്ടാംഘട്ടത്തില്‍ തിരഞ്ഞെടുപ്പു നടക്കുന്നത്.
എറണാകുളം ജില്ലയില്‍ രണ്ടും തൃശ്ശൂരില്‍ മുപ്പത്തിമൂന്നും പാലക്കാട് ജില്ലയില്‍ ഒന്നും മലപ്പുറത്ത് ഇരുപത്തിനാലും കോഴിക്കോട് ജില്ലയില്‍ ഏഴും നാമനിര്‍ദ്ദേശപത്രികകളാണ് സൂക്ഷ്മപരിശോധനയില്‍ തള്ളിയത്. വയനാട് ജില്ലയില്‍ നാമനിര്‍ദ്ദേശ പത്രികകളൊന്നും തള്ളിയിട്ടില്ലെന്നാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ ആസ്ഥാനത്ത് ലഭിച്ച പ്രാഥമിക വിവരം.
പത്രികകളുടെ സൂക്ഷ്മപരിശോധനയ്ക്കുശേഷം രണ്ടാംഘട്ടം വോട്ടെടുപ്പു നടക്കുന്ന 66 മണ്ഡലങ്ങളിലായി 532 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്ത് അവശേഷിക്കുന്നുണ്ട്.
111 പേരാണ് എറണാകുളം ജില്ലയില്‍ മത്സരരംഗത്ത് ഇനിയുള്ളത്. 109 പേരാണ് ജില്ലയില്‍ ഇനി മത്സരരംഗത്തുള്ളത്. പാലക്കാട്ട് 76ല പേരാണ് മത്സരരംഗത്തുള്ളത്. വയനാട് ജില്ലയില്‍ 41 പേര്‍ മത്സരരംഗത്തുള്ളതായാണ് വിവരം.
പാലക്കാട് ജില്ലയില്‍ ചിറ്റൂര്‍ മണ്ഡലത്തിലെ ഒരു സ്വതന്ത്രന്റെ പത്രികയാണ് തള്ളിയത്. മണ്ണാര്‍ക്കാട്ട് ബി.എസ്.പി. സ്ഥാനാര്‍ത്ഥിയുടെ പത്രികയെച്ചൊല്ലി തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് അന്തിമതീരുമാനം തിങ്കളാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്.
മലപ്പുറത്ത് തിരൂരങ്ങാടി മണ്ഡലത്തില്‍ ഒരു പത്രികയെച്ചൊല്ലി തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് തീരുമാനം തിങ്കളാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്. 95 പത്രികകള്‍ ഇവിടെ സ്വീകരിക്കപ്പെട്ടു.
സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍, മുന്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ഇന്ദിരാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. മുരളീധരന്‍, സി.ഐ.ടി.യു. പ്രസിഡന്റ് കെ.എന്‍. രവീന്ദ്രനാഥ് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ രണ്ടാംഘട്ടത്തിലാണ് ജനവിധി തേടുന്നത്.












Click it and Unblock the Notifications