വിളപ്പില്‍ശാലയിലെ ക്ഷേത്രത്തില്‍ സ്ഫോടനം; 2 മരണം
തിരുവനന്തപുരം: ഏപ്രില്‍ ഒമ്പത് ഞായറാഴ്ച രാവിലെ വിളപ്പില്‍ശാലയ്ക്കടുത്ത് വിളയില്‍ ക്ഷേത്രത്തിലെ കലാപരിപാടികള്‍ക്കിടയുണ്ടായ സ്ഫോടനത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചു.
രാജേഷ്(12), അനൂപ്(7) എന്നിവരാണ് മരിച്ചത്. എട്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മരിച്ച കുട്ടികളുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കലാപരിപാടികള്‍ക്കായി ഉപയോഗിച്ച ഫോഗ് മെഷിന്‍ പൊട്ടിത്തെറിച്ചണ് അപകടമുണ്ടായത്.












Click it and Unblock the Notifications