Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസ്സില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍ പിടിച്ചു

കക്കട്ടില്‍: കോഴിക്കോട് ജില്ലയിലെ കക്കട്ടിലിനടുത്ത് വട്ടോളിയില്‍ നിന്ന് സ്വകാര്യബസ്സില്‍ കടത്തുകയായിരുന്ന വന്‍ സ്ഫോടകവസ്തുശേഖരം പിടികൂടി.

താമരശ്ശേരിയില്‍നിന്ന് പറശ്ശിനിക്കടവിലേക്ക് പോവുകയായിരുന്ന പ്രകാശ്ബസ്സിന്റെ പിന്‍സീറ്റിനടിയില്‍നിന്നാണ് സ്ഫോടകവസ്തുക്കള്‍ പിടിച്ചത്. 100 ഡിറ്റനേറ്ററുകള്‍, 15 കിലോഗ്രാം വെടിയുപ്പ്, 7.35 മീറ്റര്‍ നീളമുള്ള 35 ഫ്യൂസ് വയറുകളുടെ ചുരുളുകള്‍ എന്നിവ പ്ലാസ്റിക് ചാക്കില്‍ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു. പാറപൊട്ടിക്കാന്‍ ഉപയോഗിക്കുന്ന സ്ഫോടകവസ്തുക്കളാണ് ഇവയെന്ന് കരുതുന്നു. സംശയം തോന്നിയ യാത്രക്കാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നാണ് പോലീസ് ഇവ പിടിച്ചെടുത്തത്.

ഉള്ളിയേരിയില്‍നിന്നാണ് ചുവന്ന ഷര്‍ട്ടും കാവിമുണ്ടും ധരിച്ച ഒരാള്‍ ചാക്കുകെട്ട് ബസ്സില്‍ കയറ്റിയതെന്ന് ബസ്സ് ജീവനക്കാര്‍ പറഞ്ഞു.

സീറ്റിനടിയിലെ ചാക്കുകെട്ടിനെച്ചൊല്ലി മറ്റു യാത്രക്കാര്‍ സംശയം പ്രകടിപ്പിച്ചു. അതോടെ ചാക്ക് കയറ്റിയ ആള്‍ മൊകേരി സ്റോപ്പില്‍ ഇറങ്ങുകയായിരുന്നുവെന്ന് കുറ്റ്യാടി എസ്.ഐ സജീവ് പറഞ്ഞു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുഴപ്പങ്ങളുണ്ടാക്കാന്‍ നാദാപുരം, കണ്ണൂര്‍ ഭാഗങ്ങളിലേക്ക് വന്‍തോതില്‍ സ്ഫോടകവസ്തുക്കള്‍ വയനാട്ടില്‍നിന്ന് കടത്തുന്നതായുള്ള പരാതികള്‍ക്കിടയിലാണ് സ്ഫോടകവസ്തുക്കള്‍ പിടിയിലായത്. ചാക്ക്കെട്ട് കയറ്റിയ ആള്‍ എവിടേക്കാണ് ടിക്കറ്റെടുത്തതെന്ന കാര്യം വ്യക്തമായിട്ടില്ല.

കോഴിക്കോട് നഗരത്തിലെ രണ്ട് ബസ്സ്റ്റാന്‍ഡുകളിലും ബേപ്പൂരില്‍ വള്ളത്തിലുമുണ്ടായ സ്ഫോടനങ്ങള്‍ സംബന്ധിച്ച അന്വേഷണം എങ്ങുമെത്തിയിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+