ഇന്ന് ഓശാന പെരുന്നാള്‍
തിരുവനന്തപുരം: ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ഓശാന പെരുന്നാള്‍ കൊണ്ടാടുന്നു. യേശുക്രിസ്തുവിന്റെ ജറുസലേമിലേയ്ക്കുള്ള രാജകീയ പ്രവേശനത്തിന്റെ സ്മരണയാണ് ഓശാന പെരുന്നാള്‍.
ഈസ്ററിന്റെ തൊട്ടുമുമ്പുള്ള ഞായറാഴ്ചയാണ് ഓശാന ഞായര്‍ ആഘോഷിക്കുന്നത്. ഇത് കുരുത്തോലപ്പെരുന്നാള്‍ എന്നും അറിയപ്പെടുന്നു.
കുരിശ്ശിലപ്പേറ്റപ്പെടുന്നുതിന് മുമ്പ് യെരുശലേമിലെത്തിയ യേശുവിനെ വിശ്വാസികള്‍ ഈന്തപ്പനയോലകളും ഒലിവിന്‍ ചില്ലകളും കൈകളിലേന്തി ഓശാന പാടി സ്വീകരിച്ചിരുന്നു. അതിന്റെ സ്മരണയ്ക്കാണ് കുരുത്തോലപ്പെരുന്നാള്‍ ആഘോഷിക്കുന്നത്.
കേരളത്തില്‍ കുരുത്തോലയേന്തിയുള്ള ഘോഷയാത്ര പെരുന്നാളിന്റെ പ്രധാന ചടങ്ങാണ്. കുരുത്തോല പെരുന്നാളിനോടനുബന്ധിച്ച് പള്ളികളില്‍ പ്രത്യേക കുരുത്തോല കുര്‍ബാനകള്‍ നടന്നു.
കേരളത്തിലെ വിവിധ സഭകളിലെ ക്രൈസ്തവര്‍ വ്യത്യസ്ത രീതികളിലാണ് കുരുത്തോലപ്പെരുന്നാള്‍ ആഘോഷിക്കുന്നത്.












Click it and Unblock the Notifications