Get Updates
Get notified of breaking news, exclusive insights, and must-see stories!

പകരം തീര്‍ക്കാന്‍ വെള്ളാപ്പള്ളി

ഇരിങ്ങാലക്കുട: നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ശത്രുക്കളോട് പകരം വീട്ടാനുള്ള തയാറെടുപ്പിലാണ് വെള്ളാപ്പള്ളി നടേശന്‍.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഐക്യമുന്നണിയെ സഹായിച്ചെങ്കിലും ഭരണം കിട്ടിയപ്പോള്‍ അവര്‍ അതൊക്കെ മറന്നു എന്നാണ് വെള്ളാപ്പള്ളി പറയുന്നത്. എല്ലാ മേഖലകളിലും പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയില്‍ യോഗത്തിനോട് കടുത്ത അവഗണനയാണ് യു.ഡി.എഫ് സര്‍ക്കാര്‍ കാണിച്ചത.്

യോഗ നേതൃത്വത്തെ ജാതി പറഞ്ഞ് ആക്ഷേപിക്കുകയും ജാഥ നടത്തി യോഗത്തെ ചീത്ത വിളിക്കുകയും ചെയ്തവരെ ഇക്കുറി തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുമെന്നും എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഭീഷണി മുഴക്കുന്നുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സാമൂഹികനീതിയും സമഗ്രവികസനവും നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചവര്‍ക്ക് എസ്.എന്‍.ഡി.പി യോഗം പിന്‍തുണ നല്‍കുമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സാര്‍ ചക്രവര്‍ത്തിയെപോലെ പെരുമാറുന്ന മന്ത്രി കെ.സി.വേണുഗോപാലിനെ ആലപ്പുഴയില്‍ പരാജയപ്പെടുത്തും.

യോഗ നേതൃത്വത്തെ ആക്ഷേപിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.പി.അനില്‍കുമാറിനെ ശ്രീകൃഷ്ണപുരത്തും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വിഷ്ണുനാഥിനെ ചെങ്ങന്നൂരിലും അജയ് തറയിലിനെ കോട്ടയത്തും കെ.സി.വേണുഗോപാലിനെ ആലപ്പുഴയിലും തോല്‍പ്പിക്കും ഇല്ലെങ്കില്‍ പാതി മീശ വടിക്കുമെന്ന് പറയാനും വെള്ളാപ്പള്ളി മറന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+