Get Updates
Get notified of breaking news, exclusive insights, and must-see stories!

വീരപ്പമൊയ്ലി വെള്ളാപ്പള്ളി ചര്‍ച്ച നടന്നു

ചേര്‍ത്തല: എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ചര്‍ച്ച നടത്താന്‍ കോണ്‍ഗ്രസ് നേതാവ് കണിച്ചുകുളങ്ങരയിലെത്തി.

കേരളത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവാണ് വീരപ്പമൊയ്ലി. ഒരു മണിയ്ക്കൂറോളം വീരപ്പമൊയ്ലി വെള്ളാപ്പള്ളിയുമായി ചര്‍ച്ച നടത്തി.

ആസന്നമായ തിരഞ്ഞെടുപ്പില്‍ എസ് എന്‍ ഡി പിയുടെ പൂര്‍ണ പിന്തുണ ഉറപ്പാക്കലായിരുന്നുന്ന ചര്‍ച്ചയുടെ ഉദ്ദേശം. എന്നാല്‍ മൊയ്ലി ഇക്കാര്യം വെളിപ്പെടുത്താന്‍ തയ്യാറായില്ല. സൗഹൃദ സന്ദര്‍ശനമാണെന്നായിരുന്നു ഭാഷ്യം.

കോണ്‍ഗ്രസിനോടുള്ള നിലപാട് വ്യക്തമാക്കാതിരിയ്ക്കുന്ന വെള്ളാപ്പള്ളിയെ അനുനയിപ്പിയ്ക്കുകയായിരുന്നു മൊയ്ലിയുടെ പ്രധാന സന്ദര്‍ശന ലക്ഷ്യം.

യോഗ നേതൃത്വത്തെ ആക്ഷേപിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.പി.അനില്‍കുമാറിനെ ശ്രീകൃഷ്ണപുരത്തും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വിഷ്ണുനാഥിനെ ചെങ്ങന്നൂരിലും അജയ് തറയിലിനെ കോട്ടയത്തും കെ.സി.വേണുഗോപാലിനെ ആലപ്പുഴയിലും തോല്‍പ്പിക്കും എന്ന് നേരത്തെ വെള്ളപ്പള്ളി പ്രഖ്യാപനം നടത്തിയിരുന്നു. ഓരോ സീറ്റിലെ വിജയവും പ്രാധാന്യമര്‍ഹിയ്ക്കുന്ന ഈ തിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളിയുടെ ഇത്തരം പ്രസ്താവനകളെ തള്ളിക്കളയാന്‍ കോണ്‍ഗ്രസിന് കഴിയില്ല. ഇതാണ് ഈ സന്ദര്‍ശനത്തിന്റെ കാരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+