കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്.ബി.ഐ. സമരം തീര്‍ന്നു

  • By Staff
Google Oneindia Malayalam News

ദില്ലി: എസ് ബി ഐ ജീവനക്കാരുടെ സമരം ഒത്തുതീര്‍ന്നു. ഏപ്രില്‍ ഒമ്പത് ഞായ റാഴ്ച രാത്രി നടന്ന ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. പെന്‍ഷന്‍ വ്യവസ്ഥകളില്‍ വിട്ടു വീഴ്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായതോടെയാണ് ജീവനക്കാര്‍ സമരം പിന്‍വലിച്ചത്. പെന്‍ ഷന്‍ തുകയില്‍ ഗണ്യ മായ വര്‍ധന വരുന്ന പുതിയ ഫോര്‍മുല ജീവന ക്കാര്‍ക്ക് നേട്ട മാണ്.

സമരം തീര്‍ക്കുന്നതിനായി കേന്ദ്രധനകാര്യമന്ത്രാലയം ഞായറാഴ്ച ദില്ലിയില്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ രാത്രി ഒമ്പതു മണി യോടെയാണ് ഒത്തുതീര്‍പ്പ് ഉണ്ടായത്. ഒത്തുതീര്‍പ്പു വ്യവസ്ഥ യനുസരിച്ച് പെന്‍ഷന്‍ നല്‍കുന്നതിനുള്ള പരിധി പുതുക്കി നിശ്ചയിച്ചിരിക്കുകയാണ്. ഇതനുസരിച്ച് 21,040 രൂപവരെ അവസാന അടിസ്ഥാന ശമ്പളം വാങ്ങിയവര്‍ക്ക് അതിന്റെ 50 ശതമാനവും 21,040 രൂപയ്ക്ക് മുകളില്‍ വാങ്ങിയവര്‍ക്ക് 40 ശതമാനവും പെന്‍ഷന്‍ നല്‍കുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ ധനമന്ത്രി പി. ചിദംബരം പറഞ്ഞു. എസ്.ബി. ഐ. മാനേജ്മെന്റ് പ്രതിനിധികളും ജീവനക്കാരുടെ സംഘടനാപ്രതിനിധികളും മന്ത്രിക്കൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

സമരം അവസാനിപ്പിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ മുതല്‍ ജീവനക്കാര്‍ ബാങ്കുകളില്‍ ജോലിയ്ക്ക് ഹാജരായിട്ടുണ്ട്.

പുതുക്കിയ പെന്‍ഷന്‍ ഫോര്‍മുല നടപ്പില്‍ വരുത്തുന്നതിന് സര്‍ക്കാരിന് അധികസാമ്പത്തിക ബാധ്യത ഉണ്ടാകില്ല്ലെന്നും എസ്. ബി.ഐ.യുടെ സാമ്പത്തികശേഷിയില്‍ നിന്നുകൊണ്ട് പരിഹരിക്കാവുന്നതാണെന്നും ധനമന്ത്രി ചിദംബരം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 1992-ലെ ശമ്പളക്കണക്കിലാണ് നിലവില്‍ പെന്‍ഷന്‍ കണക്കാക്കിയിരുന്നതെന്നും ഇത് കാലഹരണപ്പെട്ടെന്ന് കണ്ടതിനാലാണ് പുതുക്കിയ പെന്‍ഷന്‍ ഫോര്‍മുലയ്ക്ക് രൂപം കൊടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

ഏപ്രില്‍ മൂന്ന് മുതലാണ് പെന്‍ഷന്‍ പരിഷ്കാരമാവശ്യപ്പെട്ട് എസ്.ബി.ഐ.ജീവനക്കാര്‍ സമരം തുടങ്ങിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X