പ്രചരണത്തിന് ചൂടുപിടിയ്ക്കുന്നു
തിരുവനന്തപുരം: വേനലിനെന്നപോലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനും ചൂടേറുകയാണ്. ഇടതുമുന്നണി വോട്ടെടുപ്പുവരെയുള്ള പ്രധാന പ്രചര പരിപാടി തയ്യാറാക്കി കഴിഞ്ഞു.
പ്രധാന ദേശീയ നേതാക്കളൊക്കെ കേരളത്തില്‍ പ്രചരണത്തിനായി വരുന്നുണ്ട്. ഇവരെ കേരളത്തിലെ പ്രധാന ജില്ലകളിലെ തിരഞ്ഞെടുപ്പ് യോഗങ്ങളിലൊക്കെ പങ്കെടുപ്പിയ്ക്കാനാണ് ഇടതുമുന്നണി ശ്രമിയ്ക്കുന്നത്. കൂടുതലും സി പി എം നേതാക്കളാണ് കേരളത്തില്‍ പ്രചരണത്തിനെത്തുന്നത്.
സി. പി. എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സി. പി. ഐ. ജനറല്‍ സെക്രട്ടറി എ. ബി. ബര്‍ദാന്‍, ത്രിപുരമുഖ്യമന്ത്രി മണിക്സര്‍ക്കാര്‍, സി. പി. എം. പി. ബി. അംഗങ്ങളായ സീതാറാം യെച്ചൂരി, വൃന്ദാകാരാട്ട്, എസ്. രാമചന്ദ്രന്‍പിള്ള, പി. ബി. അംഗവും സി. ഐ. ടി. യു. അഖിലേന്ത്യാ പ്രസിഡന്റുമായ ഡോ. എം. കെ. പാന്ഥെ തുടങ്ങിയവരെല്ലാം കേരളത്തില്‍ പ്രചാരണത്തിനെത്തുന്നുണ്ട്.
ഏപ്രില്‍ 16 ന് തിരുവനന്തപുരത്തെത്തുന്ന പ്രകാശ്കാരാട്ട് അന്ന് തിരുവനന്തപുരം ജില്ലയിലെ യോഗങ്ങളില്‍ പ്രസംഗിക്കും. തുടര്‍ന്ന് 17 ന് കൊല്ലം, 18 ന് ആലപ്പുഴ, 23 ന് പാലക്കാട്, 24 ന് കോഴിക്കോട്, 29 ന് കണ്ണൂര്‍, 30ന് കാസര്‍കോട് എന്നീ ജില്ലകളിലെ തിരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളില്‍ പ്രകാശ് കാരാട്ട് പ്രസംഗിക്കും.
ത്രിപുര മുഖ്യമന്ത്രി മണിക്സര്‍ക്കാര്‍ ഏപ്രില്‍ 20 ന് പാലക്കാട്ടും 21 ന് തൃശ്ശൂരിലും 22 ന് മലപ്പുറത്തും വിവിധ യോഗങ്ങളില്‍ പ്രസംഗിക്കും.
പി. ബി. അംഗങ്ങളായ സീതാറാം യെച്ചൂരി ഏപ്രില്‍ 15 ന് ഇടുക്കി ജില്ലയിലും 16 ന് കോട്ടയത്തും 17 ന് ആലപ്പുഴയിലും 25 ന് വയനാട്ടിലും 26 ന് മലപ്പുറത്തും പ്രചാരണം നടത്തും.
ഡോ. എം. കെ. പാന്ഥെ 16 ന് കൊല്ലത്തും 17 ന് പത്തനംതിട്ടയിലും 18 ന് തിരുവനന്തപുരത്തും 19 ന് കോട്ടയത്തും 20 ന് തൃശ്ശൂരിലും 21 ന് എറണാകുളത്തും വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിക്കും. സി. പി. എം. പി. ബി. അംഗവും ജനാധിപത്യമഹിളാ അസോസിയേഷന്‍ ദേശീയ നേതാവുമായ വൃന്ദാകാരാട്ട് ഏപ്രില്‍ 19 ന് ആലപ്പുഴ ജില്ലയിലും 20 ന് എറണാകുളത്തും 21 ന് കോഴിക്കോട്, 22 ന് മലപ്പുറം ജില്ലകളിലും പ്രചാരണം നടത്തും.
മറ്റൊരു പി. ബി. അംഗമായ എസ്. രാമചന്ദ്രന്‍ പിള്ള ഏപ്രില്‍ 10 ന് കോട്ടയം, 11 ന് ഇടുക്കി, 12 ന് ആലപ്പുഴ, 13 ന് കൊല്ലം, 14, 15,16 തീയതികളില്‍ തിരുവനന്തപുരം 17 ന് പത്തനംതിട്ട, 18 ന് കൊല്ലം, 19 ന് ആലപ്പുഴ, 20, 21 തീയതികളില്‍ വീണ്ടും തിരുവനന്തപുരം, 22 ന് എറണാകുളം, 23ന് തൃശ്ശൂര്‍, 24 ന് പാലക്കാട്, 25 ന് മലപ്പുറം, 26 ന് കോഴിക്കോട്, 27, 28 തീയതികളില്‍ കണ്ണൂര്‍, 29, 30 തീയതികളില്‍ കാസര്‍കോട് എന്നിവിടങ്ങളില്‍ പ്രചാരണത്തിലേര്‍പ്പെടും.
ഏപ്രില്‍ 10 ന് മലമ്പുഴയില്‍ നിന്നും പ്രചാരണം തുടങ്ങുന്ന മലമ്പുഴയിലെ സ്ഥാനാര്‍ത്ഥികൂടിയായ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ 11 ന് കോട്ടയം, 12 ന് പത്തനംതിട്ട, 13 ന് ഇടുക്കി, 14 ന് തൃശ്ശൂര്‍ എന്നിവിടങ്ങളിലെ പ്രചാരണത്തിനുശേഷം 15 ന് വീണ്ടും മലമ്പുഴയിലെത്തും. തുടര്‍ന്ന് വീണ്ടും 16 ന് മലപ്പുറം, 17 ന് കോഴിക്കോട്, 18 ന് വയനാട് എന്നിവിടങ്ങളില്‍ പ്രചാരണം നടത്തും. ഏപ്രില്‍ 19 മുതല്‍ 29 വരെ വീണ്ടും മലമ്പുഴയില്‍ വോട്ടര്‍മാരെ കാണുന്ന വി. എസ്. 30 ന് കണ്ണൂര്‍ ജില്ലയില്‍ പര്യടനം നടത്തും.
ഏപ്രില്‍ 10 ന് കൊല്ലം ജില്ലയില്‍ നിന്നും പ്രചാരണ പര്യടനം തുടങ്ങുന്ന സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ 11 ന് പത്തനംതിട്ട, 12 ന് ആലപ്പുഴ, 13 ന് കോട്ടയം, 14 ന് ഇടുക്കി, 15,16 തീയതികളില്‍ തിരുവനന്തപുരം എന്നിവിടങ്ങളില്‍ വിവിധ യോഗങ്ങളില്‍ പ്രസംഗിക്കും. 17 ന് കൊല്ലം ജില്ലയില്‍ വീണ്ടുമെത്തുന്ന പിണറായി വിജയന്‍ 18 ന് കോട്ടയം, 19 ന് ആലപ്പുഴ, 20 ന് എറണാകുളം, 21 ന് മലപ്പുറം, 22 ന് പാലക്കാട്, 23 ന് തൃശ്ശൂര്‍, 24 ന് വയനാട്, 25, 26 തീയതികളില്‍ കോഴിക്കോട്, 27 ന് കാസര്‍കോട്, 28, 29, 30 തീയതികളില്‍ കണ്ണൂര്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തും.
സി. പി. ഐ. ജനറല്‍ സെക്രട്ടറി എ. ബി. ബര്‍ദാന്‍ ഏപ്രില്‍ 18 മുതല്‍ 22 വരെ കേരളത്തില്‍ പര്യടനം നടത്തും.












Click it and Unblock the Notifications