കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ത്തികേയന്‍ ഇനി ജി. കാര്‍ത്തികേയന്‍ ആര്യനാട്

  • By Staff
Google Oneindia Malayalam News

ആര്യനാട്: മുന്‍ മന്ത്രി കാര്‍ത്തികേയന്‍ ഇനി ജി. കാര്‍ത്തികേയന്‍ ആര്യനാട് ആയി തെരഞ്ഞെടുപ്പില്‍ മത്സരിക്കും.

ആര്യനാട് നിയമസഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ജി.കാര്‍ത്തികേയന്‍ തെരഞ്ഞെടുപ്പ് മത്സരത്തിനുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടികയിലെ തന്റെ പേര് ജി.കാര്‍ത്തികേയന്‍ ആര്യനാട് എന്നാക്കി മാറ്റണമെന്ന് അപേക്ഷിച്ചിരുന്നു. റിട്ടേണിംഗ് ഓഫീസര്‍ കാര്‍ത്തികേയന്റെ അപേക്ഷ പ്രകാരം അദ്ദേഹത്തിന്റെ പേര് ജി.കാര്‍ത്തികേയന്‍ ആര്യനാട് എന്നാക്കി മാറ്റിയിട്ടുണ്ട്.

ആര്യനാട്ട് മറ്റ് രണ്ട് കാര്‍ത്തികേയന്മാര്‍ കൂടി മത്സരിയ്ക്കുന്നതാണ് ഈ പേരുമാറ്റത്തിന് കാരണം. കോണ്‍ഗ്രസിലെ ജി. കാര്‍ത്തികേയന് പുറമേ സ്വതന്ത്രനായി മറ്റൊരു ജി. കാര്‍ത്തികേയനും കൂടി മത്സരിയ്കുന്നുണ്ട്. ഇതിന് പുറമേ മറ്റൊരു സ്വതന്ത്രനായി ഒരു കാര്‍ത്തികേയന്‍ കൂടി ഉണ്ട്. അങ്ങനെ മൂന്ന് കാര്‍ത്തികേയന്മാര്‍ ബാലറ്റ് പേപ്പറില്‍ ഉണ്ടാവുന്നത് തന്റെ വിജയ സാദ്ധ്യത കുറയ്ക്കുമെന്ന് കണ്ടാണ് മുന്‍ മന്ത്രി ജി കാര്‍ത്തികേയന്‍ ബാലറ്റ് പേപ്പറിലെ പേര് ജി കാര്‍ത്തികേയന്‍ ആര്യനാട് എന്ന് മാറ്റാന്‍ അഭ്യര്‍ത്ഥിച്ചത്.

2006 ലെ തിരഞ്ഞെടുപ്പില്‍ ആര്യനാട് മത്സരിയ്ക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ഇവരാണ്.

ജി.കാര്‍ത്തികേയന്‍ (കോണ്‍ഗ്രസ്), ടി.ജെ.ചന്ദ്രചൂഡന്‍ (ആര്‍.എസ്.പി.), ജോണ്‍ തോമസ് ഐത്തിയൂര്‍ (ബി.ജെ.പി.), ഡോ.പി.ഡി രാജന്‍ (ബി.എസ്.പി.), ബി.സതീഷ്കുമാര്‍ (എ.ഐ.എ.ഡി.എം.കെ.), ജി.കാര്‍ത്തികേയന്‍ (സ്വത.), കാര്‍ത്തികേയന്‍ (സ്വത.), റിച്ചാര്‍ഡ് ബനറ്റ് (സ്വത.), ബി.മുരളീധരന്‍നായര്‍ (സ്വത.), ബി.എല്‍.ജോസ് (ലോക്ജന ശക്തി പാര്‍ട്ടി), മുണ്ടേല പ്രസാദ് (സ്വത.).

2001 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ജി. കാര്‍ത്തികേയനെതിരെ സ്വതന്ത്രനായി ഒരു എസ്. കാര്‍ത്തികേയന്‍ മത്സരിച്ചിരുന്നു. 54489 വോട്ട് നേടി ജി കാര്‍ത്തികേയന്‍ വിജയിച്ചപ്പോള്‍ സ്വതന്ത്രനായി മത്സരിച്ച എസ്. കാര്‍ത്തികേയന്‍ 627 വോട്ടുമാത്രമാണ് നേടിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X