തിരഞ്ഞെടുപ്പിന് ശേഷം ഡിഐസി കോണ്‍ഗ്രസില്‍ ലയിയ്ക്കില്ല
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്‍ ലയിക്കില്ലെന്ന് കരുണാകരന്‍.
ഏപ്രില്‍ പത്ത് തിങ്കളാഴ്ച തിരുവനന്തപുരത്തെ കേസരി സ്മാരക ഹാളില്‍ നത്തിയ മുഖാമുഖം പരിപാടിയില്‍ സംസാരിക്കവേയാണ് കരുണാകരന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്‍ ലയിക്കുന്നത് സംബന്ധിച്ച് യാതൊരു കരാറും ഉണ്ടാക്കിയിട്ടില്ലെന്ന് കരുണാകരന്‍ വിശദീകരിച്ചു. ഡി.ഐ.സി ഐക്യ ജനാധിപത്യ മുന്നണിയിലെ ഘടകകക്ഷിയല്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് കോണ്‍ഗ്രസുമായുള്ള ബന്ധത്തിന് പുനരാലോചനയ്ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡി.ഐ.സി പിരിച്ചുവിട്ട് കോണ്‍ഗ്രസില്‍ ചേരുന്ന പ്രശ്നമുദിക്കുന്നില്ല-അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ തൂക്കു മന്ത്രിസഭയുണ്ടാവാനാണ് സാധ്യത.
യു.ഡി.എഫ് സീറ്റുവിഭജനത്തില്‍ താനുള്‍പ്പെടെയുള്ളവര്‍ക്ക് അതൃപ്തിുണ്ടെന്നും കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications