കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോറിസമരം ഉപേക്ഷിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ ലോറി ഉടമകള്‍ ഏപ്രില്‍ ഒമ്പത് ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കാനിരുന്ന സമരം ഉപേക്ഷിച്ചു.

ലേബര്‍ കമ്മീഷണര്‍ വിളിച്ചുചേര്‍ത്ത അനുരഞ്ജന യോഗത്തില്‍ ധാരണയായതിനെ തുടര്‍ന്നാണിത്.

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്കുള്ള തൊഴിലുടമകളുടെ വിഹിതം അടയ്ക്കുന്നതിന് ഒരു മാസം കൂടി സാവകാശം നല്‍കാന്‍ യോഗത്തില്‍ തീരുമാനമായതിനെ തുടര്‍ന്നാണ് സമരം പിന്‍വലിയ്ക്കാന്‍ ലോറി ഉടമകള്‍ തയ്യാറായത്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിനുള്ള പരിമിതികള്‍ ചര്‍ച്ചയില്‍ ലേബര്‍ കമ്മീഷണര്‍ ലോറി ഉടമ നേതാക്കളെ അറിയിച്ചു.

ലോറി ഉടമകള്‍ ഉന്നയിച്ച മറ്റ് ആവശ്യങ്ങളെക്കുറിച്ച് തിങ്കളാഴ്ച ചേരുന്ന ക്ഷേമനിധി ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നതിനും ധാരണയായി.

ലോറി, ടാങ്കര്‍ലോറി, കണ്ടെയ്നര്‍ ലോറി ഉടമകളുടെ സംഘടനകളെ പ്രതിനിധീകരിച്ച് ജയപ്രകാശ്, രാമചന്ദ്രന്‍, വേണു, സെബാസ്റ്യന്‍ കുറ്റിക്കാട് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X