Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാനെ ആക്രമിക്കാന്‍ യു എസ് പദ്ധതി?

വാഷിംഗ്ണ്‍: ഇറാനെ ആക്രമിക്കാനുള്ള പദ്ധതി അമേരിക്കന്‍ ഭരണകൂടത്തിന്റെ പരിഗണനയിലെന്ന് റിപ്പോര്‍ട്ട്.

ആണവപരിപാടി ഉപേക്ഷിക്കാന്‍ ഇറാനുമേല്‍ സമ്മര്‍ദ്ദംചെലുത്താനുള്ള നയതന്ത്രപരിപാടിയുടെ ഭാഗമായി തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുന്ന കാര്യമാണ് ബുഷ് ഭരണകൂടം പഠനവിധേയമാക്കുന്നത്.

ഇത് അമേരിയ്ക്കയുടെ സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമാണെന്നാണ് ഇറാന്‍ പറയുന്നത്. മാത്രമല്ല കുറേക്കാലമായി യു എസ് നടത്തിക്കൊണ്ടിരിയ്ക്കുന്ന മനശ്ശാസ്ത്രപരമായ യുദ്ധ ത്തിന്റെ ഭാഗം കൂടിയാണ് ഇത്തരം റിപ്പോര്‍ട്ടുകളെന്നും ഇറാന്‍ പറയുന്നു.

അമേരിയ്ക്കയിലെ പ്രശസ്തനായ അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ സെയ്മോര്‍ ഹെര്‍ഷ് ന്യൂയോര്‍ക്കര്‍ മാസികയില്‍ ഈ പദ്ധതി വ്യക്തമാക്കിക്കൊണ്ട് ലേഖനം എഴുതിയിരുന്നു. ബങ്കര്‍ബസ്റര്‍ അണുബോംബുപയോഗിച്ച് ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കാനാണ് അമേരിക്കന്‍ പദ്ധതിയെന്നാണ് ന്യൂയോര്‍ക്കര്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഇറാനിലെ ഏതൊക്കെ സ്ഥലങ്ങളിലാണ് വ്യോമാക്രമണം നടത്തേണ്ടതെന്ന കാര്യം പെന്റഗണിലെയും സി.ഐ.എയിലെയും ആസൂത്രണ വിദഗ്ധര്‍ പരിശോധിച്ചുവരികയാണ്. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണകേന്ദ്രമായ നാതാന്‍സും യുറേനിയം പരിവര്‍ത്തനംചെയ്യുന്ന കേന്ദ്രമായ ഇസ്ഫാഹാനുമാണ്‍ആക്രമണലക്ഷ്യങ്ങളായി പരിഗണിക്കുന്നതെന്ന് വാഷിങ്ങ്ടണ്‍ പോസ്റ് പറയുന്നു. ബുഷ് ഭരണകൂടത്തിലെ ഉന്നതരെയും സ്വതന്ത്രവിദഗ്ധരെയും ഉദ്ധരിച്ചുള്ളതാണ് റിപ്പോര്‍ട്ട്.

അമേരിക്കന്‍ആക്രമണം ഉടന്‍ ഉണ്ടാവില്ലെങ്കിലും ആണവപരിപാടി ഉപേക്ഷിക്കേണ്ടതിന്റെ ഗൗരവം ഇറാനെ ബോധ്യപ്പെടുത്താനായി വ്യോമാക്രമണം വേണമെന്ന കാര്യം ബുഷ് ഭരണകൂടത്തിലെ ഉന്നതര്‍ പരിഗണിക്കുന്നതായി വാഷിങ്ങ്ടണ്‍ പോസ്റ് പത്രവും പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+