മീററ്റില്‍ തീപിടിത്തം: 60 മരണം
മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ തിരക്കേറിയ വ്യാപാര മേളയിലുണ്ടായ തീപ്പിടിത്തത്തില്‍ 60 പേര്‍ മരിച്ചു. 150 ാളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഗൃഹോപകരണ പ്രദര്‍ശനവും വില്പനയും നടത്താനായി മീററ്റിലെ വിക്ടോറിയ ഗ്രൗണ്ടില്‍ ബ്രാന്‍ഡ് ഇന്ത്യ കണ്‍സ്യൂമര്‍ ഷോ എന്ന പേരില്‍ സംഘടിപ്പിച്ച മേളയില്‍ ഏപ്രില്‍ പത്ത് തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് ദുരന്തമുണ്ടായത്. നാലായിരത്തിലേറെ പേര്‍ അപ്പോള്‍ മൈതാനത്തുണ്ടായിരുന്നു. മേളയുടെ അവസാനദിവസമായിരുന്നു തിങ്കളാഴ്ച.
പൈപ്പും പ്ലാസ്റിക്കും കൊണ്ട് കെട്ടി ഉണ്ടാക്കിയ എയര്‍കണ്ടിഷണ്ട് പന്തരലുകള്‍ക്കാണ് തീ പിടിച്ചത്. പ്ലാസ്റിക്ക് കൊണ്ടുണ്ടാക്കിയ പന്തലുകളായതുകൊണ്ട് തീ അതിവേഗം പടര്‍ന്ന് പിടിച്ചു. നാലുഭാഗവും അടച്ച് എയര്‍കണ്ടീഷന്‍ ചെയ്ത പന്തലിനു ഒരു കവാടമേ ഉണ്ടായിരുന്നുള്ളൂ. തീയാളിപ്പടര്‍ന്നതോടെ നൂറുകണക്കിനാളുകള്‍ പുറത്തുകടക്കാനാവാതെ കുടുങ്ങി. തിക്കിലും തിരക്കിലും പലര്‍ക്കും പരിക്കേറ്റു. 25 ഫയര്‍ എഞ്ചിനുകള്‍ രണ്ടരമണിക്കൂര്‍ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പന്തലുകളുടെ ഉരുക്കു ചട്ടക്കൂടുമാത്രമാണ് മൈതാനത്ത് ബാക്കിയായത്.
പന്തലില്‍ ഏര്‍പ്പെടുത്തിയിരുന്ന വൈദ്യുതി വൈദ്യുതി സംവിധാനത്തിനുണ്ടായ തകരാറാണ് തീ പിടിത്തത്തിന് കാരണംഎന്ന് കരുതുന്നു. എന്നാല്‍ അടുക്കളയില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് ചില ദൃക്സാക്ഷികള്‍ പറയുന്നത്. പന്തലുകള്‍ക്കുള്ളിലെ ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതോടെ തീ നിയന്ത്രണാതീതമായി.












Click it and Unblock the Notifications