മുന്നണികള്‍ മത മൗലിക വാദികളുമായി കൂട്ടില്‍
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് വിജയത്തിനായി ഇരു മുന്നണികളും മത മൗലിക വാദികളുമായി കൂട്ടുകൂടുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ ആരോപിച്ചു.
എന്‍ ഡി എഫ്, പി ഡി പി എന്നീ സംഘടനകളുമായി കൂട്ടുണ്ടാക്കുകയാണ് ഇരു മുന്നണികളും. കേസറി സ്മാരക ട്രസ്റ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിയ്ക്കവേയാണ് ശ്രീധരന്‍പിള്ള ഈ ആരോപണം ഉന്നയിച്ചത്.
തിരുവനന്തപുരം വെസ്റില്‍ മനസാക്ഷി വോട്ട് ചെയ്യാന്‍ ബി ജെ പി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവിടെ ശോഭനാ ജോര്‍ജ്ജാണ് ഐക്യമുന്നണി സ്ഥാനാര്‍ത്ഥി. വിമത സ്ഥാനാര്‍ത്ഥിയായി ശരച്ചന്ദ്ര പ്രസാദും മത്സരിയ്ക്കുന്നുണ്ട്. ഇവിടത്തെ ബി ജെ പി സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചിരുന്നു. ഇത് ശരച്ചന്ദ്ര പ്രസാദിനെ സഹായിയ്ക്കാനാണെന്നാണ് കോണ്‍ഗ്രസും സി പി എമ്മും പറയുന്നത്.












Click it and Unblock the Notifications