എം വി രാഘവനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം
തിരുവനന്തപുരം: എം. വി. രാഘവനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് സി പി എം ആവശ്യപ്പെട്ടു. സി.പി.എം കേന്ദ്രകമ്മറ്റി അംഗം ഇ.പി.ജയരാജനെ വധിക്കാന്‍ ശ്രമിച്ചകേസില്‍ ആന്ധ്രയിലെ ഓങ്കോള്‍ സെക്ഷന്‍സ് കോടതി മന്ത്രി എം.വിരാഘവന്‍ ഉള്‍പ്പെടെ മൂന്നുപേരെ തിയാക്കിയിരിക്കുന്നതിനാലാണ് സി പി എം ഈ ആവശ്യം ഉന്നയിച്ചത്.
കണ്ണൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍, സഹായി ടി.പി. രാജീവന്‍ എന്നിവരും കേസില്‍ കുറ്റക്കാരാണെന്ന് കണ്ട് കോടതി സമന്‍സ് അയച്ചിരിക്കുകയാണ്. മൂന്നു പ്രതികളും ജൂണ്‍ അഞ്ചിന് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അംഗീകാരമുള്ള ഒരു പൊതു പ്രവര്‍ത്തകനെ വാടകകൊലയാളികളെ ഉപയോഗിച്ച് വകവരുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ രക്ഷിക്കുന്നതിനു യു.ഡി.എഫ് സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. ഈ നീതികേടിന് കിട്ടിയ പ്രകരം കൂടിയാണ് കോടതി ഉത്തരവെന്ന് പ്രസ്താവനയില്‍ പറയുന്നു.
സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഇതേ ആവശ്യം ശാസ്താംകോട്ടയില്‍ ഉന്നയിച്ചു. ജനാധിപത്യ മര്യാദയുടെ കണിക അല്‍പമെങ്കിലുമുണ്ടെങ്കില്‍ എം.വിരാഘവനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നു പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
കുന്നത്തൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കോവൂര്‍ കുഞ്ഞുമോന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ചക്കുവള്ളിയില്‍ സംഘടിപ്പിച്ച യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു പിണറായി.












Click it and Unblock the Notifications