Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ദിര കോണ്‍ഗ്രസ് ഐക്യമുന്നണിയിലില്ല: ചെന്നിത്തല

പത്തനംതിട്ട: ഡി.ഐ.സിയെ ഐക്യമുന്നണിയില്‍ ഘടകകക്ഷിയാക്കിയിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. പത്തനംതിട്ടയില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ്-ഡി.ഐ.സി ലയനം സംബന്ധിച്ച ചര്‍ച്ചകള്‍ തെരഞ്ഞെടുപ്പിനു ശേഷം മാത്രമേ ഉണ്ടാവുകയുള്ളു. ജനാധിപത്യ ചേരിയിലെ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍വേണ്ടിയാണ് ഡി.ഐ.സിയുമായി യു.ഡി.എഫ് ധാരണയുണ്ടാക്കിയത്. തെരഞ്ഞെടുപ്പിനുശേഷം ഡി.ഐ.സിയുടെ പിന്തുണ യു.ഡി.എഫിനായിരിക്കുമെന്നതിലും തര്‍ക്കമില്ല. ഇക്കാര്യത്തില്‍ വ്യക്തമായ ധാരണയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയെന്നതുമാത്രമാണ് ഇപ്പോള്‍ യു.ഡി.എഫിന്റെ ലക്ഷ്യം.

ഉമ്മന്‍ ചാണ്ടിക്കെതിരെ കെ.കരുണാകരന്‍ പ്രസ്താവനകള്‍ നടത്തുകയും, യു.ഡി.എഫ് ബന്ധത്തിന് ഗുണകരമല്ലാത്ത രീതിയില്‍ പ്രതികരിക്കുന്നതും മുന്നണിക്ക് ദോഷമാകില്ലേയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ ചെന്നിത്തല തയാറായില്ല. ഡി.ഐ.സി മത്സരിക്കുന്ന മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ടാകും. എതിരായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ സാമുദായിക സംഘടനകളോടും നല്ല ബന്ധം പുലര്‍ത്താനാണ് കെ.പി.സി.സി ശ്രമിച്ചിട്ടുള്ളത്.

തെരഞ്ഞെടുപ്പിനുശേഷം കെ.പി.സി.സി നേതൃത്വത്തില്‍ മാറ്റംവരുമെന്ന് വീരപ്പമൊയ്ലി പറഞ്ഞതായ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഇക്കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത് സോണിയാ ഗാന്ധിയാണെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി.

വെള്ളാപ്പള്ളിക്ക് അങ്ങനെയൊരു ഉറപ്പ് നല്‍കിയിട്ടില്ലെന്നാണ് വീരപ്പമൊയ്ലി തന്നോട് പറഞ്ഞതെന്നും രമേശ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+