ഇന്ദിരാ കോണ്‍ഗ്രസില്‍ നിന്ന് രാജി
കണ്ണൂര്‍: ഇന്ദിരാ കോണ്‍ഗ്രസ് അവസാന നിമിഷം ഐക്യമുന്നണിയുമായി തിരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കിയതില്‍ പ്രതിഷേധിച്ച് യുവജന വിഭാഗം നേതാവ് കണ്ണൂരില്‍ രാജിവച്ചു.
ഇന്ദിര കോണ്‍ഗ്രസിന്റെ യുവജന വിഭാഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ചത് സാജു സേവിയറാണ്.
ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി പ്രവര്‍ത്തിയ്കാനാണ് സാജുവിന്റെ തീരുമാനം. ഇരിക്കൂര്‍ നിയമസഭാ മണ്ഡലത്തിലെ പയ്യാവൂര്‍ സ്വദേശിയാണ് സാജു. സമാന മനസ്കരായ ആളുകളുമായി സഹകരിച്ച് സി പി ഐ എം സ്ഥാനാര്‍ത്ഥിയായ ജെയിംസ് മാത്യുവിന് വേണ്ടി പ്രവര്‍ത്തിയ്ക്കും. ജെയിംസിന് 3000 വോട്ടെങ്കിലും അധികം നേടിക്കൊടുക്കാന്‍ തനിയ്ക്ക് കഴിയുമെന്നും സാജു അവകാശപ്പെട്ടു.
1982 മുതല്‍ ഈ മണ്ഡലത്തെ പ്രതിനിധീകരിയ്ക്കുന്നത് കെ. സി ജോസഫാണ്. സാജുവിന്റെ ഈ പുതിയ നീക്കം കെ. സി ജോസഫിന് തലവേദനയാവും.












Click it and Unblock the Notifications