Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടതുമുന്നണിയുടെ മുഖ്യമന്ത്രി ആര്?

കോട്ടയം: തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്ന ഇടതുമുന്നണി ഇതുവരേയും വിജയിച്ചാല്‍ ആരായിരിയ്ക്കും മുഖ്യമന്ത്രി എന്ന് വ്യക്തമാക്കാന്‍ തയ്യാറായിട്ടില്ല.

സി പി എമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന് വ്യക്തമാക്കാന്‍ പാര്‍ട്ടി തയ്യാറാവണം. കെ പി സി സി അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ലാവ്ലിന്‍ ആരോപണം ഭയന്നാണോ പിണറായി വിജയന്‍ മത്സര രംഗത്ത് നിന്ന് മാറി നില്‍ക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കേണ്ടതുണ്ട്. കോട്ടയത്ത് വാര്‍ത്താ ലേഖകരോട് സംസാരിയ്ക്കകയായിരുന്നു അദ്ദേഹം.

അല്പ കാലം മുമ്പ് വരെ വരെ പൊതുരംഗത്ത് നിറഞ്ഞു നിന്ന പിണറായിയെ പ്രചാരണ രംഗത്തു നിന്ന് മാറ്റി നിര്‍ത്തിയതാണോയെന്ന് സിപിഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കണമെന്നും രമേശ് ആവശ്യപ്പെട്ടു.

ഐക്യമുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഒരു സംശയവും ഇല്ല. അത് ഉമ്മന്‍ചാണ്ടിയായിരിക്കുമെന്ന് രമേശ് വ്യക്തമാക്കി. ഇതിനെതിരായ കെ. കരുണാകരന്റെ പരാമര്‍ശത്തെ കുറിച്ച് ചോദിച്ചപ്പോള്‍ , ഏത് സാഹചര്യത്തിലാണ് കരുണാകരന്‍ സംസാരിച്ചതെന്ന് അറിയില്ലെന്ന് രമേശ് പറഞ്ഞു. ഡി.ഐ.സി അടക്കം ഘടകക്ഷികള്‍ക്ക് ഇക്കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിന് കോണ്‍ഗ്രസ് നടപടിയെടുക്കുമെന്നും രമേശ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+