Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടാംഘട്ടത്തില്‍: 437 പേര്‍ മത്സരത്തിന്

തിരുവനന്തപുരം: രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ആറു ജില്ലകളില്‍ 437 സ്ഥാനാര്‍ഥികള്‍ രംഗത്ത്. ഏപ്രില്‍ 10 തിങ്കളാഴ്ച ഈ ജില്ലകളില്‍ നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായിരുന്നു.

രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ സ്ഥാനാര്‍ഥികളുടെ എണ്ണം ചുവടെ: ബ്രായ്ക്കറ്റില്‍ ജില്ലയിലെ ആകെ മണ്ഡലങ്ങള്‍.

എറണാകുളം 92(14, തൃശ്ശൂര്‍ 93 (14), മലപ്പുറം 74 (12), പാലക്കാട് 69 (11), കോഴിക്കോട് 80 (11), വയനാട് 29 (3).

മലപ്പുറത്തെ പൊന്നാനി മണ്ഡലത്തില്‍ എം.പി. ഗംഗാധരനെതിരെ പത്രിക നല്‍കിയ വിമതന്‍ എം.വി. ശ്രീധരന്‍ പിന്മാറി.

ഇന്ദിരാകോണ്‍ഗ്രസ് നേതാവ് മുന്‍ മന്ത്രി ടി.എം.ജേക്കബിനെതിരെ പിറവത്ത് കോണ്‍ഗ്രസ്-ഐ. പിറവം ബ്ലോക്ക് സെക്രട്ടറി സാജുചെറിയാന്‍ വിമതനായി പത്രിക നല്‍കി. മൂവാറ്റുപുഴയില്‍ ഇന്ദിരാകോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോണി നെല്ലൂരിനെതിരെ കെ.പി.സി.സി. നിര്‍വാഹകസമിതിയംഗം തോമസ് കല്ലന്‍ വിമതനായുണ്ട്. വടക്കേക്കരയില്‍ ഇന്ദിരാകോണ്‍ഗ്രസ്സിലെ എം.എ. ചന്ദ്രശേഖരനെതിരെ പത്രിക നല്‍കിയിരുന്ന ഡി.സി.സി. അംഗം പി.കെ.ജോസഫ് പിന്‍വലിച്ചു. രണ്ടാം ഘട്ട വോട്ടെടുപ്പ് 29-നാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+