സോണിയയും ദേശീയ നേതാക്കളും പ്രചരണത്തിന്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഏപ്രില്‍ 18-ന് കേരളത്തിലെത്തും. കോട്ടയം, പത്തനംതിട്ട, കൊല്ലം, നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍ സോണിയ പ്രസംഗിക്കും.
വരും ദിവസങ്ങളില്‍ കോണ്‍ഗ്രസിന്റെ കൂടുതല്‍ ദേശീയ നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുന്നുണ്ട്. പ്രണബ് മുഖര്‍ജി, അംബികാ സോണി, അഹമ്മദ് പട്ടേല്‍ തുടങ്ങിയവരാണ് ആദ്യ ഘട്ടത്തില്‍ കേരളത്തില്‍ പ്രചരണത്തിനായി എത്തുക.
പ്രധാനമന്ത്രി മന്‍മോഹന്‍ സിഹിനെയും പ്രചാരണത്തിനായി കേരളത്തില്‍ കൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ തിരക്ക് കാരണം അതിന് സാധിയ്ക്കുമോയെന്ന് കേരള പ്രദേശ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉറപ്പില്ല.












Click it and Unblock the Notifications