Get Updates
Get notified of breaking news, exclusive insights, and must-see stories!

കന്നഡ നടന്‍ രാജ്കുമാര്‍ അന്തരിച്ചു

ബാംഗ്ലൂര്‍: പ്രശസ്ത കന്നഡ നടന്‍ ഡോ. രാജ്കുമാര്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ബാംഗ്ലൂരിലെ എം . എസ് . രാമയ്യ ആശുപത്രിയിലായിരുന്നു അന്ത്യം. രാജ്കുമാറിന് 77 വയസ്സായിരുന്നു.

ദാദാ സാഹിബ് അവാര്‍ഡ് ജേതാവായ രാജ്കുമാര്‍ 1995 ലെ പത്മഭൂഷണ്‍ പുരസ്കാരവും നേടിയിട്ടുണ്ട്. മൈസൂര്‍ സര്‍വ്വകലാശാല അദ്ദേഹത്തിന് ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു. 2000ത്തില്‍ അദ്ദേഹത്തെ കാട്ടുകള്ളന്‍ വീരപ്പന്‍ തട്ടിക്കൊണ്ടുപോയി ബന്ധിയാക്കുകയും പിന്നീട് 108 ദിേവസങ്ങള്‍ക്കുശേഷം വിട്ടയക്കുകയും ചെയ്തിരുന്നു. കന്നഡക്കാര്‍ വലിയ ജ്യേഷ്ഠന്‍ എന്നഅര്‍ത്ഥത്തില്‍ അണ്ണാവുരു എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്.

ഇന്ത്യന്‍ ചലച്ചിത്രചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ നല്ല നടനുള്ള അവാര്‍ഡ് നേടിയ നടനാണ് രാജ്കുമാര്‍ . ഒന്‍പതു തവണയാണ് അദ്ദേഹം മികച്ച നടനുള്ള അവാര്‍ഡ് നേടിയിരിക്കുന്നത്. പത്തുതവണ ഫിലിം ഫെയര്‍ അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്. മികച്ച ഗായകനുള്ള പുരസ്കാരം സ്വന്തമാക്കിയ നടന്‍കൂടിയായിരുന്നു അദ്ദേഹം.

കുറച്ചുകാലമായി ചലച്ചിത്രരംഗത്തുനിന്നും വിട്ടുനില്‍കകുകയായിരുന്ന രാജ് കുമാര്‍ തിരിച്ചുവരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. മൊത്തം 205 സിനിമകളില്‍ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കുറച്ചു കാലം രാഷ്ട്രീയത്തില്‍ താല്പര്യം കാണിച്ച അദ്ദേഹം പിന്നീട് മുഴുവന്‍ സമയവും കലാപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കുകയായിരുന്നു. പ്രവതമ്മ രാജ്കുമാറാണ് ഭാര്യ മൂന്ന് ആണ്‍മക്കളും രണ്ട് പെണ്‍കുട്ടികളും ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+