Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി സാരിമേളയുടെ ഉത്സവത്തിമര്‍പ്പില്‍

കൊച്ചി: ഇന്ത്യന്‍ ബാറ്റ്സ്മാന്‍ മഹേവന്ദ്രസിംഗ് ധോണി കല്ലാണ്‍സില്‍ക്സിന്റെ പുതിയഷോറൂം ഉദ്ഘാടനം ചെയ്തതിനു പിന്നാലെ കൊച്ചിയിലാകെ സാരി വില്പനയുടെ പുതിയ തരംഗം. യു എ ഇ ആസ്ഥാനമായ ബിസിനസ് ഗ്രൂപ്പായ ജോയ് ആലുക്കാ ഗ്രൂപ്പും വിവാഹസാരികള്‍ക്കായുള്ള പ്രത്യേക കേന്ദ്രം കൊച്ചി മറൈന്‍ ഡ്രൈവില്‍ ആരംഭച്ചിട്ടുണ്ട് . ജയലക്ഷ്മി സില്‍കിസ് 60 ാം വാര്‍ഷികത്തോടനുബന്ധിച്ച് 365 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ പ്രഖ്യാപിച്ചതോടെ കൊച്ചി നഗരം അക്ഷരാര്‍ത്ഥത്തില്‍ സാരിമേളയുടെ ഉത്സവത്തിമര്‍പ്പിലാണ്.

ഏപ്രില്‍ 14ന് ആരംഭിക്കുന്ന ജയലക്ഷ്മിയുടെ ആഘോഷപരിപാടികളെല്ലാം ഉപഭോക്താക്കളെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണെന്ന് ജയലക്ഷ്മിയുടെ മാനേജിംഗ് പാട്ണര്‍ സതീഷ് കമ്മത്ത് പത്രസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതലായി വിലകൂടിയ വിവാഹ വസ്ത്രങ്ങള്‍ വിറ്റഴിയുന്ന പ്രദേശമാണ് കൊച്ചി. പ്രത്യേകമായി തയ്യാര്‍ ചെയ്ത ഡിസൈനര്‍ വസ്ത്രങ്ങള്‍മുതല്‍ കാഞ്ചീവരം പോലുള്ള പട്ടുതുണിത്തരങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്.

ചന്നൈക്കുശേഷം ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ സില്‍ക് കേന്ദ്രമായി വളര്‍ന്നുകൊണ്ടിരിക്കുകയാണ് കൊച്ചി നഗരംമെന്ന് സതീഷ് കമ്മത്ത് അഭിപ്രായപ്പെട്ടു. കേരളത്തില്‍നിന്നും പുറം സംസ്ഥാനങ്ങളില്‍നിന്നും വിദേശങ്ങളില്‍നിന്നും ഇവിടെ സാരിക്കായി ആവശ്യക്കാര്‍ എത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രോഡ് വെയിലെ 150 ചതുരശ്ര അടിയുള്ള ഷോറൂമിലാണ് 1947 ല്‍ പരമ്പരാഗത രീതിയില്‍ തുടങ്ങിയ വസ്ത്ര വ്യാപാര കേന്ദ്രമാണ് ജയലക്ഷ്മി . ഇപ്പോള്‍ എം ജി റോഡില്‍ 100,000 ചതുരശ്രഅടിവരുന്ന കെട്ടിടത്തിലാണ് ജയലക്ഷ്മി സില്‍ക്സ് പ്രവര്‍ത്തിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+