നിര്‍മാണത്തൊഴിലാളിയെ തലക്കടിച്ചു കൊലപ്പെടുത്തി
വൈപ്പിന്‍: നിര്‍മാണത്തൊഴിലാളിയായ യുവാവിനെ പട്ടാപ്പകല്‍ ഇരുമ്പുവടികൊണ്ടടിച്ചു കൊലപ്പെടുത്തി. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് കൊല ചെയ്തത്. എടവനക്കാട് അണിയല്‍ കിഴക്കു താമസിക്കുന്ന പുതുശ്ശേരി പൗലോസിന്റെ മകന്‍ സേവി എന്നുവിളിക്കുന്ന സേവ്യര്‍ (24) ആണ് കൊല്ലപ്പെട്ടത്.
അണിയല്‍ പടിഞ്ഞാറ് കാക്കിരിശ്ശേരി ദാസന്റെ വീടുപണിനടക്കുന്ന സ്ഥലത്തുവെച്ചാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ സംഘം ജോലിചെയ്യുകയായിരുന്ന സേവിയെ മാറ്റിനിര്‍ത്തി ചോദ്യങ്ങള്‍ ചോദിക്കുകയും മര്‍ദ്ദിക്കുകയും ഇരുമ്പുവടികൊണ്ട് തലക്കടിച്ചതിനുശേഷം രക്ഷപ്പെടുകയും ചെയ്യുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ചോരയില്‍ക്കുളിച്ചു വീണ സേവിയെ നാട്ടിുകാരും മറ്റുംചേര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
തലയുടെ മുന്‍ഭാഗത്തേറ്റ മുറിവാണ് മരണത്തിന് കാരണമായതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തെത്തുടര്‍ന്ന് ഞാറക്കല്‍ സി ഐ വി. കെ സന്ദീപ് , എസ് പി . കെ . ശിവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തി. ചോദ്യം ചെയ്യലില്‍ പൊലീസിനു ലഭിച്ച സൂചനകളനുസരിച്ച് എടവനക്കാട് അല്ലപ്പറമ്പില്‍ അമല്‍രാജിന്റെ നേതൃത്വത്തില്‍ എത്തിയ സംഘമാണ് കൊല നടത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്. സേവ്യറിന്റെ കൂടെ ജോലിചെയ്യുന്നവരെ അമല്‍രാജിന്റെ പടം കാണിച്ചതിനെത്തുടര്‍ന്നാണ് മുഖ്യ കൊലയാളിയെ തിരിച്ചറിയാന്‍ കഴിഞ്ഞത്.












Click it and Unblock the Notifications