കറാച്ചി സ്ഫോടനം, മരണം 55 ആയി
കറാച്ചി: പാകിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചിയിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി.
നബിദിനാഘോഷങ്ങളോട് അനുബന്ധിച്ച് നടന്ന പ്രാര്‍ത്ഥനാ ചടങ്ങിലാണ് സ്ഫോടനം ഉണ്ടായത്. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ചടങ്ങ് സംഘടിപ്പിച്ച ഹാജി ഹനീഫ് ബിലോ, ബിലോയുടെ മകന്‍ എന്നിവരും മരിച്ചവരില്‍ പെടുന്നു. സുന്നി വിഭാഗം മുസ്ലീങ്ങളുടെ നേതാവാണ് ഹാജി ഹനീഫ് ബിലോ.
സിന്ധ് പ്രവിശ്യയുടെ തലസ്ഥാനമായ കറാച്ചിയില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങിന് കെട്ടിയ സ്റ്റേജിനടിയില്‍ ഒളിപ്പിച്ചു വച്ചിരുന്ന സ്ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചത്.
സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഭീകര പ്രവര്‍ത്തകരാവാം ഇതിന്റെ പിന്നിലെന്ന് സംശയിക്കുന്നുണ്ടെങ്കിലും വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുതയാവാം ഇതിന് പിന്നിലെന്നും ബലമായ സംശയമുണ്ട്.












Click it and Unblock the Notifications