സര്‍ദാര്‍ സരോവര്‍ : തീരുമാനം പുനപരിശോധിക്കുമെന്ന് കേന്ദ്രം
ന്യൂദല്‍ഹി: നാല് സംസ്ഥാനങ്ങളിലുമായി സ്ഥിതിചെയ്യുന്ന സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ ഉയരം വര്‍ദ്ധിപ്പിക്കുന്ന കാര്യം പുനപരിശോധക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. അണക്കെട്ടിന്റെ ഉയരം കൂട്ടുന്നതിനെതിരെ നര്‍മദാ ബച്ചാവോ ആന്ദോളന്‍ പ്രവര്‍ത്തക മേധാപട്കര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പതിനഞ്ചു ദിവസമായി ത്തുടരുന്ന നിരാഹാരസത്യാഗ്രത്തെത്തുടര്‍ന്നാണ് തീരുമാനം പുനപരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
എന്നാല്‍ ഡാം റിവ്യൂ കമ്മറ്റിയുടെ റിപ്പോര്‍ട്ടു വരുന്നതുവരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനമെന്ന് സൂചനയുണ്ട്. എന്നാല്‍ ഉയരം കൂട്ടുന്നതുസംബന്ധിച്ച് സര്‍ക്കാര്‍ എടുത്തതീരുമാനമാണ് അറിയേണ്ടതെന്നും പ്രവര്‍ത്തകരുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതുവരെ നിരാഹാരം തുടരുമെന്ന് മേധാപട്കര്‍ അറിയിച്ചു. നിരാഹാരത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ മേധ ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലാണ്. അണക്കെട്ട് നിര്‍മ്മിക്കുന്നതിനായി കുടിയൊഴിപ്പിച്ച ജനങ്ങളെ പുനരധിവസിപ്പിക്കാതെ അണക്കെട്ടിന്റെ ഉയരം കൂട്ടരുതെന്ന ആവശ്യവുമായാണ് മേധയും മറ്റുള്ളവരും നിരാഹാരം നടത്തുന്നത്.
അണക്കെട്ട് നിര്‍മാണം നടക്കുന്ന രാജസ്ഥാന്‍ , ഗുജറാത്ത് , മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സൈഫുദ്ദീന്‍ സോസ് ,മീരാകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട റിവ്യൂകമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. 30,000 ത്തോളം ആളുകളെയാണ് അണക്കെട്ട് നിര്‍മ്മാണത്തിനായി കുടിയൊഴിപ്പിച്ചത്.












Click it and Unblock the Notifications